‌റാ​ന്നി വ​ലി​യ​തോ​ട് പു​ന​രു​ദ്ധാ​ര​ണംന​ട​പ്പാ​യി​ല്ല‌
Friday, April 30, 2021 10:48 PM IST
റാ​ന്നി: മാ​ലി​ന്യ​വാ​ഹി​നി​യാ​യ വ​ലി​യ​തോ​ട് പു​ന​രു​ദ്ധ​രി​ച്ച്, നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി ഫ​ലം കാ​ണാ​തെ പോ​കു​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തി​നു മു​ന്പേ പ​ണം അ​നു​വ​ദി​ച്ചി​ട്ടും വ​കു​പ്പു​ക​ളു​ടെ അ​നാ​സ്ഥ​യും പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഉ​ദാ​സീ​ന​ത​യു​മാ​ണ് ഫ​ലം കാ​ണാ​ത്ത​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. പ​ദ്ധ​തി ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കു​ക​യും സ്ഥ​ലം നേ​രി​ൽ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്ത മു​ൻ​ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​മാ​ണ്ഫ​ലം കാ​ണാ​തെ ഫ​യ​ലി​ൽ ഉ​റ​ങ്ങു​ന്ന​ത്.

അ​ങ്ങാ​ടി, പ​ഴ​വ​ങ്ങാ​ടി മാ​ർ​ക്ക​റ്റു​ക​ളി​ലെ​യും ക​ട​ക​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ൾ നി​റ​ച്ച ചാ​ക്ക് കെ​ട്ടു​ക​ളി​ട്ട് ഇ​പ്പോ​ഴും വ​ലി​യ തോ​ട് മാ​ലി​ന്യ വാ​ഹി​നി​യാ​യി ഒ​ഴു​കു​ന്ന​ത്. വ​നം വ​കു​പ്പി​ന്‍റെ​യും ഇ​റി​ഗേ​ഷ​ന്‍റെ​യും അ​വ​ഗ​ണ​ന​യാ​ണ്റാ​ന്നി വ​ലി​യ​തോ​ട് മാ​ലി​ന്യ മു​ക്ത​മാ​ക്കു​വാ​നു ന​ട​പ​ടി പൂ​ർ​ത്തി​ക​രി​ക്കു​വാ​ൻ ത​ട​സ​മെ​ന്നാ​ണ് ആ​ക്ഷേ​പം. വ​ലി​യ​തോ​ട്ടി​ൽ മ​ഴ ശ​ക്ത​മാ​യ​തോ​ടെ നീ​രോ​ഴു​ക്ക് ചെ​റി​യ തോ​തി​ൽ കൂ​ടി​യി​ട്ടു​ണ്ട്. തോ​ട്ടി​ലെ വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​യാ​തെ ഉ​ട​നെ പ​ണി​ക​ൾ ചെ​യ്യു​വാ​ൻ സാ​ധി​ക്കി​ല്ല.