മെ​ഡി​ക്കോ​ൾ മ​ല്ല​പ്പ​ള്ളി പ​ദ്ധ​തി പു​ന​രാ​രം​ഭി​ച്ചു
Friday, April 30, 2021 10:48 PM IST
മ​ല്ല​പ്പ​ള്ളി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രി​ൽ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് മ​രു​ന്ന്എ​ത്തി​ച്ചു ന​ൽ​കു​ന്ന മെ​ഡി​ക്കോ​ൾ മ​ല്ല​പ്പ​ള്ളി പ​ദ്ധ​തി പു​ന​രാ​രം​ഭി​ച്ചു. തി​രു​വ​ല്ല സ​ബ് ഡി​വി​ഷ​ൻ ജ​ന​മൈ​ത്രി പോ​ലീ​സും മ​ല്ല​പ്പ​ള​ളി എ​കെ​ജി പെ​യ്ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി കോ​വി​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്താ​ണ് ആ​ദ്യം ആ​രം​ഭി​ച്ച​ത്.

മ​രു​ന്ന് ആ​വ​ശ്യ​മു​ള്ള​വ​ർ ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി താ​ഴെ ചേ​ർ​ത്തി​ട്ടു​ള്ള ഫോ​ണ്‍ ന​ന്പ​രു​ക​ളി​ൽ ഒ​ന്നി​ലേ​യ്ക്ക് വാ​ട്സ്ആ​പ്പ് ചെ​യ്യു​ക​യോ നേ​രി​ൽ വി​ളി​ക്കു​ക​യോ ചെ​യ്യ​ണം. വോ​ള​ണ്ടി​യ​ർ​മാ​ർ മ​രു​ന്ന് വീ​ട്ടി​ലെ​ത്തി​ക്കു​ന്പോ​ൾ ബി​ൽ തു​ക മാ​ത്രം ന​ൽ​കു​ക. സേ​വ​നം സൗ​ജ​ന്യ​മാ​ണ്.

ജീ​വി​ത ശൈ​ലീ രോ​ഗി​ക​ൾ​ക്കു​ള്ള മ​രു​ന്നു​ക​ളും ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും വാ​ങ്ങി ന​ൽ​കും.ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ണ്‍ ന​ന്പ​രു​ക​ൾ 9497987054, 9495184402, 9562661885.കീ​ഴ്വാ​യ്പൂ​ര് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു ന​ട​ത്തി​യ യോ​ഗം കീ​ഴ്വാ​യ്പൂ​ര് എ​സ്എ​ച്ച്ഒ സി.​റ്റി സ​ഞ്ജ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ബി​നു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​എം. ഏ​ബ്ര​ഹാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ച​ന്ദ്ര​മോ​ഹ​ൻ, ഷാ​ൻ ഗോ​പ​ൻ, എ​സ്. ശ്രീ​കു​മാ​ർ, സ​ണ്ണി ജോ​ണ്‍​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ന്ന​ന്താ​നം, ക​ല്ലൂ​പ്പാ​റ, മ​ല്ല​പ്പ​ള്ളി, ആ​നി​ക്കാ​ട്, കോ​ട്ടാ​ങ്ങ​ൽ, കൊ​റ്റ​നാ​ട്, എ​ഴു​മ​റ്റൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് സേ​വ​നം ല​ഭ്യ​മാ​കു​ക.