കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സം പ​ക​ര​ണം
Friday, April 30, 2021 10:48 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് കാ​ല​ത്ത് പ്ര​തി​സ​ന്ധി​യി​ലാ​യ കാ​ർ​ഷി​ക മേ​ഖ​ല​യെ തീ​ർ​ത്തും അ​വ​ഗ​ണി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് വി​ക്ട​ർ ടി.​തോ​മ​സ് ചൂ​ണ്ടി​ക്കാ​ട്ടി. വേ​ന​ൽ​മ​ഴ​യേ തു​ട​ർ​ന്ന് കൊ​യ്ത്തും സം​ഭ​ര​ണ​വും പ്ര​തി​സ​ന്ധി​യി​ലാ​യ അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്ക് യാ​തൊ​രു​സ​ഹാ​യ​വും ചെ​യ്തി​ട്ടി​ല്ല.

കൊ​യ്ത്ത് ഇ​പ്പോ​ഴും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. സ്ഥി​ര​മാ​യി ന​ഷ്ട​ത്തി​ലാ​കു​ന്ന നെ​ൽ​ക​ർ​ഷ​ക​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണം. കാ​ർ​ഷി​ക വാ​യ്പ​ക​ളു​ടെ പേ​രി​ൽ ജ​പ്തി ന​ട​പ​ടി​ക​ളി​ലാ​ണ് ക​ർ​ഷ​ക​ർ.മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ട്ടു​മൃ​ഗ​ശ​ല്യം കാ​ര​ണം കൃ​ഷി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ അ​ട​ക്കം വ​ന്യ​മൃ​ഗ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി ജ​ന​ങ്ങ​ളെ ഏ​റെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു.ക​ർ​ഷ​ക​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ല​പ്പോ​ഴും പ്ര​ഖ്യാ​പ​നം മാ​ത്ര​മാ​കു​ന്നു. മ​ഴ​ക്കാ​ലം മു​ന്നി​ൽ​ക്ക​ണ്ടു​കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​പ്പോ​ൾ ത​ന്നെ ആ​രം​ഭി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.