‌നി​യ​ന്ത്ര​ണ​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ച് കോ​യി​പ്ര​ത്ത് വ​ഴി​യോ​ര​ക്ക​ച്ച​വ​ടം ‌
Friday, April 30, 2021 10:45 PM IST
പു​ല്ലാ​ട്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​കേ​ന്ദ്ര​ങ്ങ​ൾ ത​കൃ​തി.കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ത്ത​രം വ​ഴി​വാ​ണി​ഭ സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ വി​മു​ഖ​ത കാ​ട്ടു​ന്ന​താ​യി പ​രാ​തി. നി​രോ​ധ​നാ​ജ്ഞ നി​ല​വി​ലു​ള്ള കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലാ​ടും പ​രി​സ​ര ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് വ​ഴി​വാ​ണി​ഭ​ക്കാ​ർ നി​ര​ത്ത് കൈ​യ​ട​ക്കി​യി​രി​ക്കു​ന്ന​ത്.

തി​രു​വ​ല്ല - കു​മ്പ​ഴ സം​സ്ഥാ​ന പാ​ത​യു​ടെ സ​മീ​പ​മാ​ണ് വ്യാ​പാ​രം.ലൈ​സ​ൻ​സു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴാ​ണ് യാ​തൊ​രു​വി​ധ സു​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ളും ഇ​ല്ലാ​തെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന വ്യാ​പാ​ര സം​ഘ​ങ്ങ​ൾ ഇ​വി​ട​ങ്ങ​ളി​ൽ അ​ന​ധി​ക്യ​ത വ്യാ​പാ​ര​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.ശ​രി​യാ​യ വി​ധ​ത്തി​ൽ മാ​സ്ക് ധ​രി​ക്കു​ക​യോ സാ​നി​റ്റൈ​സ​ർ വാ​ഹ​ന​ത്തി​ൽ സ്ഥാ​പി​ക്കു​ക​യോ ചെ​യ്യാ​തെ​യാ​ണ് ഇ​വ​ർ റോ​ഡ​രി​കി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്.

വി​ദേ​ശ മ​ല​യാ​ളി​ക​ൾ അ​ട​ങ്ങു​ന്ന കു​ടും​ബ​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന കു​മ്പ​നാ​ട്ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന പ്രാ​യാ​ധി​ക്യ​മു​ള്ള​വ​രും മ​റ്റും മൊ​ബൈ​ൽ ഫോ​ൺ റീ​ചാ​ർ​ജ് ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​താ​യും പ​രാ​തി ഉ​യ​രു​ന്നു.

മൊ​ബൈ​ൽ റീ​ചാ​ർ​ജ് സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ത്ത​താ​ണ് കാ​ര​ണം. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ത്ത​രം വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. നെ​റ്റ് വ​ർ​ക്ക് ത​ക​രാ​റു​ക​ൾ പ​ല​യി​ട​ത്തും വാ​ക്സി​നേ​ഷ​ൻ ബു​ക്കിം​ഗി​ന് ത​ട​സ​മാ​കു​ന്ന​തു പോ​ലെ മൊ​ബൈ​ൽ റീ​ചാ​ർ​ജി​നെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു.‌‌