ധ​ർ​ണ ന​ട​ത്തി
Friday, April 30, 2021 10:45 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വാ​ക്സി​ൻ ന​യം തി​രു​ത്തു​ക, വാ​ക്സി​ൻ സൗ​ജ​ന്യ​വും സാ​ർ​വ​ത്രി​ക​വു​മാ​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ്ലോ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ലെ കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. കോ​ന്നി ബ്ലോ​ക്ക് ക​മ്മ​റ്റി​യു​ടെ പ്ര​തി​ഷേ​ധ ധ​ർ​ണ മ​ല​യാ​ല​പ്പു​ഴ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ന് മു​ന്പി​ൽ ഡി​വൈ​എ​ഫ്ഐ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ. ​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴ​ഞ്ചേ​രി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ പ്ര​തി​ഷേ​ധ ധ​ർ​ണ കോ​ഴ​ഞ്ചേ​രി പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ബി. സ​തീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ത്ത​നം​തി​ട്ട ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ പ്ര​തി​ഷേ​ധ ധ​ർ​ണ പ​ത്ത​നം​തി​ട്ട ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സം​ഗേ​ഷ് ജി. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു, ആ​ർ. അ​ജ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ടൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ പ്ര​തി​ഷേ​ധ ധ​ർ​ണ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ന് മു​ന്പി​ൽ ജി​ല്ലാ ട്ര​ഷ​റ​ർ ബി ​നി​സാം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ് അ​ന​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന്ത​ള​ത്ത് ജി​ല്ലാ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​അ​നീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ പ്ര​തി​ഷേ​ധ ധ​ർ​ണ ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഷി​നു കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ല്ല​യി​ൽ കെ ​വി. മ​ഹേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എം. ജ​യ​ന്ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.