അ​വ​സ​ര​മു​ണ്ടെ​ങ്കി​ലും ആ​ഘോ​ഷം വേ​ണ്ടെ​ന്ന് നേ​താ​ക്ക​ൾ
Friday, April 30, 2021 10:45 PM IST
പ​ത്ത​നം​തി​ട്ട: ആ​ഘോ​ഷി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കാ​മെ​ങ്കി​ലും കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ മു​ന്ന​ണി നേ​താ​ക്ക​ൾ. വോ​ട്ടെ​ണ്ണ​ലി​നേ തു​ട​ർ​ന്നു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ പൂ​ർ​ണ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തി​നോ​ടു ചേ​ർ​ന്നു കൊ​ണ്ട് ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ആ​ഹ്ലാ​ദ പ്ര​ക​ട​നം വേ​ണ്ടെ​ന്നു​വ​യ്ക്കാ​നു​മാ​ണ് എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ്, എ​ൻ​ഡി​എ മു​ന്ന​ണി​ക​ളു​ടെ തീ​രു​മാ​നം.രോ​ഗ​ശ​മ​ന​ത്തി​നാ​ണ് മു​ൻ​ഗ​ണ​ന​യെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജും യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി.​തോ​മ​സും പ്ര​തി​ക​രി​ച്ചു. ആ​ഘോ​ഷ​ങ്ങ​ൾ​ക്കു യു​ഡി​എ​ഫി​നു നി​ശ്ച​മാ​യും വ​ക​യു​ണ്ടാ​കാ​മെ​ങ്കി​ലും ഇ​ത്ത​വ​ണ അ​തു വേ​ണ്ടെ​ന്നു​വ​യ്ക്കു​ക​യാ​ണെ​ന്ന് ഇ​രു​വ​രും പ്ര​തി​ക​രി​ച്ചു.രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ അ​ട​ച്ച് വീ​ട്ടി​ലി​രു​ന്നാ​ലും കു​ഴ​പ്പ​മി​ല്ലെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ പ്ര​തി​ക​രി​ച്ചു. എ​ൽ​ഡി​എ​ഫ് ജി​ല്ല​യി​ൽ അ​ഞ്ച് സീ​റ്റു​ക​ളും നി​ല​നി​ർ​ത്തി തി​ള​ക്ക​മാ​ർ​ന്ന നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്നും ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ പ​റ​ഞ്ഞു.എ​ൻ​ഡി​എ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ജി​ല്ല​യി​ൽ ന​ട​ത്താ​ൻ പോ​കു​ന്ന​തെ​ന്നും എ​ന്നാ​ൽ ആ​ഹ്ലാ​ദം പ​ര​സ്യ​മാ​ക്കേ​ണ്ട സ​മ​യ​മ​ല്ലി​തെ​ന്നും ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കു​ള​ന​ട പ​റ​ഞ്ഞു.