പാ​ർ​ട്ടി ഓ​ഫീ​സു​ക​ളി​ലും ആ​ഘോ​ഷ​ങ്ങ​ൾ ഇ​ല്ല
Friday, April 30, 2021 10:45 PM IST
പ​ത്ത​നം​തി​ട്ട:പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​ജ​യാ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തി​ല്ലെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ളും റോ​ഡ് ഷോ​യും ഉ​ണ്ടാ​കി​ല്ല. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു പാ​സ് ല​ഭി​ച്ചി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങി​യാ​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശ​മാ​ണ് നേ​താ​ക്ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി ഓ​ഫീ​സു​ക​ളി​ൽ ആ​രും കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ദു​ര​ന്ത നി​വാ​ര​ണ നി​യ​മ പ്ര​കാ​ര​മു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടം കൂ​ടി​യു​ള്ള ആ​ഹ്ലാ​ദ, ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണം. വോ​ട്ടെ​ണ്ണ​ലി​നാ​യി നി​യോ​ഗി​ക്കു​ന്ന​വ​ർ ഫെ​യ്സ് ഷീ​ൽ​ഡ് ധ​രി​ക്കു​ന്ന​തു ന​ല്ല​താ​യി​രി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. നി​ശാ​ന്തി​നി പ​റ​ഞ്ഞു.