ദേ​ശീ​യ റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​മ്പ്യ​ൻ ഷി​പ്പ്: ബാ​ൽ​ശ്രേ​യ​സി​ന് സ്വ​ർ​ണം ല​ക്ഷ്മി​ക്ക് വെ​ള്ളി
Wednesday, April 21, 2021 10:41 PM IST
പ​ത്ത​നം​തി​ട്ട: റോ​ള​ർ സ്കേ​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ച​ണ്ഡീ​ഗ​ഢി​ലെ മൊ​ഹാ​ലി​യി​ൽ ന​ട​ത്തി​യ ദേ​ശീ​യ കേ​ഡ​റ്റ്, സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ, മാ​സ്റ്റേ​ഴ്സ് റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​മ്പ്യ​ൻ ഷി​പ്പി​ൽ ബി.​ജി. ബാ​ൽ​ശ്രേ​യ​സും (സ്വ​ർ​ണം) ല​ക്ഷ്‌​മി എ​സ്. ദ​ത്തും (വെ​ള്ളി) കേ​ര​ള​ത്തി​ന് വേ​ണ്ടി മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി.
റോ​ള​ർ സ്‌​കൂ​ട്ട​ർ സീ​നി​യ​ർ, സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ലാ​ണ് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ പി​ന്നി​ലാ​ക്കി ഇ​രു​വ​രും മെ​ഡ​ൽ നേ​ടി​യ​ത്. ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും ആ​ദ്യ​മാ​യാ​ണ് ര​ണ്ടു​പേ​ർ ഈ ​ഇ​ന​ത്തി​ൽ മ​ത്സ​രി​ച്ച് തി​ള​ക്ക​മാ​ർ​ന്ന നേ​ട്ടം കൈ​വ​രി​ച്ച​ത് . കോ​ഴി​ക്കോ​ട് ന​ട​ന്ന സം​സ്ഥാ​ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​തേ വി​ഭാ​ഗ​ത്തി​ൽ ഇ​രു​വ​രും സ്വ​ർ​ണം നേ​ടി​യി​രു​ന്നു. ‌
ആ​രോ​ഗ്യ വ​കു​പ്പ് വെ​ക്ട​ർ ക​ൺ​ട്രോ​ൾ യൂ​ണി​റ്റ് ഫൈ​ലേ​റി​യ ഇ​ൻ​സ്‌​പെ​ക്ട​ർ പി.​ആ​ർ. ബാ​ല​ഗോ​പാ​ലി​ന്‍റെ​യും ക​ന​റാ ബാ​ങ്ക് സ​ർ​ക്കി​ൾ ഓ​ഫീ​സ് ഓ​ഫീ​സ​ർ എ​ൽ. ഗീ​ത​യു​ടെ​യും മ​ക​നാ​ണ് ബാ​ൽ​ശ്രേ​യ​സ്. ‌
കൃ​ഷി​ഭ​വ​ൻ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ജൂ​ലി​യു​ടെ​യും ഡി. ​സ​ജി​യു​ടെ​യും മ​ക​ളാ​ണ് ല​ക്ഷ്‌​മി. സ്പീ​ഡ് സ്കേ​റ്റിം​ഗ്, റോ​ള​ർ ഹോ​ക്കി സം​സ്ഥാ​ന അ​മ്പ​യ​ർ പി.​ആ​ർ. ബാ​ല​ഗോ​പാ​ൽ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി​ട്ടു​ള്ള റോ​ള​ർ സ്കേ​റ്റിം​ഗ് ക്ല​ബി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​വ​ർ. ‌‌