കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ പ്രത്യേക പരിശോധന ക്യാന്പുകൾ
Friday, April 16, 2021 10:22 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന കോ​വി​ഡ് പ​രി​ശോ​ധ​നാ ക്യാ​ന്പി​ൽ ആ​ദ്യ ദി​വ​സം പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത് 7809 പേ​ർ. ഇ​തി​ൽ 5102 പേ​ർ സ​ർ​ക്കാ​ർ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളി​ലും 2707 പേ​ർ സ്വ​കാ​ര്യ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.
ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി 10,000 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ള​ള​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ, പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ, ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ർ, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ സം​ശ​യി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​നാ കാ​ന്പെ​യ്ൻ സം​ഘ​ടി​പ്പി​ച്ച​തെ​ങ്കി​ലും ഈ ​വി​ഭാ​ഗ​ത്തി​ൽ നി​ന്നും പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​വ​രു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​ണ്. ഇ​ന്ന​ലെ എ​ത്താ​ൻ ക​ഴി​യാ​ത്ത​വ​രു​ൾ​പ്പെ​ടെ പ​ര​മാ​വ​ധി ആ​ളു​ക​ൾ ഇ​ന്നു ന​ട​ക്കു​ന്ന പ​രി​ശോ​ധ​നാ ക്യാ​ന്പു​ക​ളി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഡി​എം​ഒ ഡോ.​എ.​എ​ൽ ഷീ​ജ അ​ഭ്യ​ർ​ഥി​ച്ചു.സാ​ധാ​ര​ണ ദി​ന​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ ശ​രാ​ശ​രി 4000 പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നി​രു​ന്നു. കാ​ന്പെ​യ്ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​നാ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​വ​രി​ൽ ഏ​റെ​പ്പേ​ർ​ക്ക് നേ​ര​ത്തെ​യു​ള്ള പ​രി​ശോ​ധ​ന​ക​ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ല​ക്ഷ​ണ​മി​ല്ലാ​ത്ത രോ​ഗ​മാ​ണ് ഇ​വ​രി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​യ​ള​വി​ൽ പു​റ​ത്തു​ണ്ടാ​യി​രു​ന്ന രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ക​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രി​ൽ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യ​ത്.
261 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്
ജി​ല്ല​യി​ൽ ഇ​ന്ന​ലെ 261 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; 51 പേ​ർ രോ​ഗ​മു​ക്ത​രാ​യി് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 240 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 8 പേ​രു​ണ്ട്. ജി​ല്ല​യു​ടെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി​നി​ര​ക്ക്് 8.14 ശ​ത​മാ​ന​മാ​ണ്.46 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ന്ന​ലെ പു​തി​യ രോ​ഗി​ക​ളു​ണ്ട്. ന​ഗ​ര​സ​ഭ​ക​ളി​ൽ അ​ടൂ​ർ - 10, പ​ന്ത​ദ​ളം - 3, പ​ത്ത​നം​തി​ട്ട - 10, തി​രു​വ​ല്ല - 19 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്ക്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​നി​ക്കാ​ട് - 34, മ​ല്ല​പ്പ​ള്ളി - 18, പെ​രു​നാ​ട് - 18, വെ​ച്ചൂ​ച്ചി​റ - 13 എ​ന്നി​ങ്ങ​നെ​യാ​ണ് കൂ​ടി​യ തോ​തി​ൽ രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ഇ​തേ​വ​രെ 63327 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 57176 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം​രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.60361 പേ​ർ ഇ​തി​നോ​ട​കം രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 2797 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 9528 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1683 ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​ക​ൾ മാ​ത്രം ഇ​ന്ന​ലെ ന​ട​ന്നു. 3602 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
നാ​ലു മ​ര​ണം കൂ​ടി
കോ​വി​ഡ് ബാ​ധി​ത​രാ​യ നാ​ലു​പേ​രു​ടെ മ​ര​ണം കൂ​ടി ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു. നാ​ലു​പേ​രു​ടെ​യും മ​ര​ണം ഇ​ത​ര രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്ത​മാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് വി​ശ​ദീ​ക​ര​ണം. പ്ര​മാ​ടം സ്വ​ദേ​ശി (35) കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പെ​രു​നാ​ട് സ്വ​ദേ​ശി (73), ഏ​റ​ത്ത് സ്വ​ദേ​ശി (82) എ​ന്നി​വ​ർ കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും കു​റ്റൂ​ർ സ്വ​ദേ​ശി (78) തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്.
പു​തി​യ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം. പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 09, വാ​ർ​ഡ് 13 (ചെ​റു​പു​ഞ്ച കു​രീ​ക്കാ​ട്, വ​ഞ്ചി​മു​ക്ക് കു​രി​ശ്ശ​ടി ഭാ​ഗ​ങ്ങ​ൾ),വാ​ർ​ഡ് 19 (കൊ​ല്ല​യി​ക്ക​ൽ - തെ​ങ്ങ​മം ഭാ​ഗ​ങ്ങ​ൾ), മ​ല്ല​പ്പ​ള്ളി വാ​ർ​ഡ് 13 (താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ മു​ത​ൽ കൈ​പ്പ​റ്റ ജം​ഗ്ഷ​ൻ വ​രെ), പ്ര​മാ​ടം വാ​ർ​ഡ് 17 (കു​ള​ന​ട​ക്കു​ഴി കോ​ള​നി ഭാ​ഗം), റാ​ന്നി പെ​രു​നാ​ട് വാ​ർ​ഡ് 05, ഇ​ല​ന്തൂ​ർ വാ​ർ​ഡ് 01 (പ​രി​യാ​രം ഭാ​ഗം)​എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഏ​ഴു​ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യ​ത്.