കൊ​റ്റ​നാ​ട് പ​ള്ളി​യി​ൽ പെ​രു​ന്നാ​ൾ
Friday, April 16, 2021 10:22 PM IST
കൊ​റ്റ​നാ​ട്: സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ നാ​ളെ മു​ത​ൽ 23വ​രെ ന​ട​ക്കും.നാ​ളെ രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഡോ.​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
10ന് ​കൊ​ടി​യേ​റ്റ്. ആ​ധ്യാ​ത്മി​ക സം​ഘ​ട​നാ സ​മ്മേ​ള​ന​വും വൃ​ന്ദാ​വ​നം കു​രി​ശ​ടി ജൂ​ബി​ലി സ​മ്മേ​ള​ന​വും ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.22നു ​രാ​വി​ലെ ഒ​ന്പ​തി​ന് പ​ള്ളി​പ്പ​ടി കു​രി​ശ​ടി​യി​ൽ പ്രാ​ർ​ഥ​ന, നേ​ർ​ച്ച സ്വീ​ക​ര​ണം. വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന, സെ​മി​ത്തേ​രി​യി​ൽ ധൂ​പ​പ്രാ​ർ​ഥ​ന.23നു ​രാ​വി​ലെ എ​ട്ടി​ന് കു​ർ​ബാ​ന​യ്ക്ക് ഡോ.​മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, പ്ര​ദ​ക്ഷി​ണം, ശ്ലൈ​ഹി​ക വാ​ഴ്് വ്, ​കൊ​ടി​യി​റ​ക്ക്.