ത​പാ​ൽ​വോ​ട്ട് ചെ​യ്ത​വ​രു​ടെ പ​ട്ടി​ക കൈ​മാ​റു​മെ​ന്ന്
Thursday, April 15, 2021 10:45 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​രി​ൽ ത​പാ​ൽ വോ​ട്ടി​ന് അ​ർ​ഹ​ത നേ​ടി ഫെ​സി​ലി​റ്റേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ വോ​ട്ടു ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ര​ജി​സ്റ്റ​റി​ന്‍റെ​യും ത​പാ​ൽ ബാ​ല​റ്റ് അ​യ​ച്ച​തി​ന്‍റെ​യും വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ വ​ര​ണാ​ധി​കാ​രി സ​മ്മ​തം അ​റി​യി​ച്ച​താ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ൾ. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി ഈ ​വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ നി​ര​ന്ത​രം പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന​ലെ യു​ഡി​എ​ഫ് ആ​റ·ു​ള നി​യോ​ജ​ക​മ​ണ്ഡ​ലം ചീ​ഫ് ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റ് വി.​ആ​ർ. സോ​ജി​യും ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​റും വ​ര​ണാ​ധി​കാ​രി​യെ സ​ന്ദ​ർ​ശി​ച്ച് ച​ർ​ച്ച ന​ട​ത്തി.ത​പാ​ൽ വോ​ട്ടി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ര​ജി​സ്റ്റ​റി​ന്‍റെ​യും പോ​സ്റ്റ​ൽ ബാ​ല​റ്റ് അ​യ​ച്ച​തി​ന്‍റെ​യും വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ര​ജി​സ്റ്റ​റി​ന്‍റെ പ​ക​ർ​പ്പും അ​ച്ച​ടി​ച്ച ത​പാ​ൽ ബാ​ല​റ്റു​ക​ളു​ടെ എ​ണ്ണ​വും ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ​യും ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന്‍റെ​യും എ​ണ്ണ​വു​മാ​യി യു​ഡി​എ​ഫ് അ​പേ​ക്ഷ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​പേ​ക്ഷ​യി​ലെ വി​വ​ര​ങ്ങ​ൾ ഇ​ന്ന് 11നു ​ന​ൽ​കാ​മെ​ന്നാ​ണ് വ​രാ​ണാ​ധി​കാ​രി അ​റി​യി​ച്ച​തെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.