പു​സ്ത​ക​വും പേ​ന​യും മാ​ത്ര​മ​ല്ല കാ​ർ​ഷി​ കോ​പ​ക​ര​ണ​ങ്ങ​ളും ഇ​വ​ർ​ക്കു വ​ഴ​ങ്ങും
Thursday, April 15, 2021 10:42 PM IST
റാ​ന്നി: പു​സ്ത​ക​വും പേ​ന​യു​മാ​ത്ര​മ​ല്ല പ​ണി​യാ​യു​ധ​ങ്ങ​ൾ വ​ഴി കൃ​ഷി​പാ​ഠ​വും ത​ങ്ങ​ൾ​ക്കു വ​ഴ​ങ്ങു​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ട​മു​റി ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് അ​ധ്യാ​പ​ക​ർ.കോ​വി​ഡ് കാ​ല​ത്തു സ്കൂ​ളി​ലെ​ത്തി​യാ​ൽ കു​ട്ടി​ക​ൾ ഇ​ല്ലെ​ന്നാ​യ​പ്പോ​ഴാ​ണ് സ്കൂ​ൾ പ​രി​സ​ര​ത്തെ കൃ​ഷി​യെ​ക്കു​റി​ച്ച് പ്ര​ഥ​മ​ധ്യാ​പ​ക​ൻ കെ.​സു​നി​ൽ. സ​യ​ൻ​സ് അ​ധ്യാ​പ​ക​രാ​യ ബി​നീ​ഷ് ഫി​ലി​പ്പ്, ര​ജ​നി, അ​ന​ധാ​പ​ക​രാ​യ അ​ര​വി​ന്ദ്, ബാ​ല​ൻ എ​ന്നി​വ​ർ ആ​ലോ​ചി​ച്ച​ത്.
ലോ​ക്ഡൗ​ണി​ന് മു​ന്പ് കൃ​ഷി വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ഗ്ര പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചി​രു​ന്നു. പാ​വ​ലും, പ​യ​റും, കാ​ബേ​ജും, മു​ള​കും, ചീ​ര​യും, വ​ഴു​ത​ന​യും, വെ​ണ്ട​യും, കോ​വ​ലും ത​ഴ​ച്ചു വ​ള​ർ​ന്ന​തോ​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പ​ച്ച​ക്ക​റി​ക​ൾ പു​റ​ത്തു നി​ന്നും വാ​ങ്ങേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​താ​യി. വി​ത്തു​ക​ൾ​ക്കാ​വ​ശ്യ​മാ​യ വെ​ള്ളം പൈ​പ്പു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു.
കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​പാ​ലി​ച്ചി​രു​ന്ന പ​ച്ച​ക്ക​റി തോ​ട്ടം ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് കാ​ടു ക​യ​റി ന​ശി​ച്ച​തോ​ടെ ഇ​തി​ന്‍റെ സം​ര​ക്ഷ​ണം അ​ധ്യാ​പ​ക​ർ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ലോ​ക്ഡൗ​ണി​ലെ വി​ള​വെ​ടു​പ്പു​ക​ൾ സ​മൂ​ഹ അ​ടു​ക്ക​ള​ക​ൾ​ക്കും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് സ്കൂ​ളി​ലെ​ത്തു​ന്ന​വ​ർ​ക്കു​മാ​യി ന​ൽ​കി. പ​ച്ച​ക്ക​റി​ക്കൊ​പ്പം വാ​ഴ​കൃ​ഷി​യും സ്കൂ​ൾ വ​ള​പ്പി​ൽ അ​ധ്യാ​പ​ക കൂ​ട്ടു​കെ​ട്ടി​ൽ വ​ള​രു​ന്നു. പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ഇ​ട​വേ​ള​ക​ളി​ൽ കൃ​ഷി​യി​ടം ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ഇ​വ​ർ. കൃ​ഷി വ്യാ​പി​ക്കു​ന്ന​തി​നൊ​പ്പം സ്കൂ​ൾ പ​രി​സ​രം കാ​ടു ക​യ​റാ​തെ സൂ​ക്ഷി​ക്കാ​നു​മാ​കും. ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള കൃ​ഷി വ​കു​പ്പി​ന്‍റെ ജി​ല്ലാ ത​ല അ​വാ​ർ​ഡി​നും സ്കൂ​ളി​ലെ പ്ര​ഥ​മ​ധ്യാ​പ​ക​നാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി കെ.​സു​നി​ൽ അ​ർ​ഹ​നാ​യി​രു​ന്നു.