പൂ​ർ​വി​ക​രു​ടെ വി​ശ്വാ​സ​ജീ​വി​തം പു​തു​ത​ല​മു​റ മാ​തൃ​ക​യാ​ക്ക​ണം: മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത
Monday, April 12, 2021 10:05 PM IST
വ​ട​ശേ​രി​ക്ക​ര: പൂ​ർ​വി​ക​രു​ടെ ത്യാ​ഗ​നി​ർ​ഭ​ര​മാ​യ വി​ശ്വാ​സ ജീ​വി​തം പു​തു ത​ല​മു​റ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് മാ​ർ​ത്തോ​മ്മ സ​ഭ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത.
സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​യു​ടെ സ​പ്ത​തി ആ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​ശ്വാ​സ ജീ​വി​ത​ത്തി​ലൂ​ടെ അ​ർ​ത്ഥ​വ​ത്താ​യ ജീ​വി​ത​സാ​ക്ഷ്യം നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യും. കാ​ലി​ക​മാ​യ മാ​നം കൊ​ടു​ക്കാ​ൻ ക​ഴി​യ​ണം. ന​ന്മ​തി​ന്മ​ക​ളെ തി​രി​ച്ച​റി​ഞ്ഞ് ജീ​വി​ക്ക​ണ​മെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.
ഇ​ട​വ​ക വി​കാ​രി റ​വ. പ്ര​തീ​ഷ് ബി. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കു​മ്പ​ളാം​പൊ​യ്ക സി​എ​സ്ഐ ച​ർ​ച്ച് വി​കാ​രി റ​വ.​ജേ​ക്ക​ബ് ജോ​ൺ​സ​ൺ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. റ​വ.​ജോ​ൺ മാ​ത്യു, റ​വ.​ആ​ശി​ഷ് തോ​മ​സ്, റ​വ. റോ​ബി​ൻ വ​ർ​ഗീ​സ്, സ്പ​ത​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫ്രെ​ഡി ഉ​മ്മ​ൻ, പി.​ജെ.​സ​ണ്ണി, തോ​മ​സ് മാ​ത്യു, റോ​യ് പി.​ചാ​ക്കോ, തോ​മ​സ് മാ​മ്മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ട​വ​ക ഡ​യ​റ​ക്ട​റി പ്ര​കാ​ശ​നം, പാ​ഴ്സ​നേ​ജ് നി​ർ​മാ​ണ ഫ​ണ്ട് ഉ​ദ്ഘാ​ട​നം എ​ന്നി​വ​യും മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പൊ​ലീ​ത്ത നി​ർ​വ​ഹി​ച്ചു.
മു​തി​ർ​ന്ന ഇ​ട​വ​ക അം​ഗ​ങ്ങ​ൾ, ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ൽ 50 വ​ർ​ഷം പൂ​ർ​ത്തി​ക​രി​ച്ച​വ​ർ, സ​ൺ​ഡേ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ തോ​മ​സ് പി.​തോ​മ​സ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.