അ​റ​സ്റ്റ് ചെ​യ്തു ‌
Monday, January 25, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: ഹോ​ട്ട​ൽ വ്യ​വ​സാ​യി​യെ ച​തി​ച്ച് പ​ണ​വു​മാ​യി ക​ട​ന്ന​യാ​ളെ പെ​രു​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ടു​ക്കി ജി​ല്ല​യി​ൽ ആ​ന​വി​ര​ട്ടി എ​ന്ന സ്ഥ​ല​ത്ത് പ്ലാ​മൂ​ട്ടി​ൽ വീ​ട്ടി​ൽ സ​ണ്ണി​മ​ത്താ​യി​യെ​യാ​ണ് എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ട​ത്ത് നി​ന്നും പെ​രു​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ത്ത​നം​തി​ട്ട അ​നി​മ ഹോ​ട്ട​ൽ ഉ​ട​മ കെ.​കെ. ന​വാ​സി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി. ‌കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റി​ലേ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ത്ത വ​ക​യി​ൽ ക​ട​യു​ട​മ​യ്ക്ക് കി​ട്ടേ​ണ്ടി​യി​രു​ന്നു 3.50 ല​ക്ഷം രൂ​പ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രെ തെ​റ്റി​ധ​രി​പ്പി​ച്ച് ത​ട്ടി​യെ​ടു​ത്ത​തി​നെ​തി​രെ കൊ​ടു​ത്ത പ​രാ​തി​യി​ലാ​ണ് ത​നി​മ ഹോ​ട്ട​ലി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന സ​ണ്ണി മ​ത്താ​യി​യെ പെ​രു​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ര​വീ​ന്ദ്ര​ൻ നാ​യ​ർ, എ​സ്‌​സി​പി​ഒ​മാ​രാ​യ ബി​ജു മാ​ത്യു, ജി​ജു ജോ​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ‌