ജി​ല്ല​യി​ൽ 534 പേ​ർ​ക്കൂ കൂ​ടി കോ​വി​ഡ് ‌‌‌
Thursday, January 21, 2021 10:39 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 534 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 594 പേ​ർ രോ​ഗ​മു​ക്ത​രാ​യി.ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 18 പേ​ർ വി​ദേ​ശ​ത്ത് നി​ന്നും വ​ന്ന​വ​രും ഒ​ന്പ​തു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. 507 പേ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ. ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 34 പേ​രു​ണ്ട്. ജി​ല്ല​യി​ലെ 57 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും പു​തി​യ രോ​ഗ​ബാ​ധി​ത​രു​ണ്ട്. ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 10.2 ശ​ത​മാ​ന​മാ​ണ്. ‌‌‌
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 39876 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 34906 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 34314 ആ​യി. നി​ല​വി​ൽ 5321 പേ​ർ ജി​ല്ല​യി​ൽ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. കോ​വി​ഡ് ബാ​ധി​ത​രാ​യ 3595 പേ​രാ​ണ് വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 4664 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. ‌‌‌
19772 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 4340 സ്ര​വ സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ച​ത്. 2680 ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്. ‌‌‌

‌‌‌ര​ണ്ടു മ​ര​ണം​കൂ​ടി ‌‌‌‌‌‌

കോ​വി​ഡ് ബാ​ധി​ത​രാ​യ ര​ണ്ടു​പേ​രു​ടെ മ​ര​ണം​കൂ​ടി ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഏ​റ​ത്ത് സ്വ​ദേ​ശി​നി (55) റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി​നി (57) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഏ​റ​ത്ത് സ്വ​ദേ​ശി​നി​യു​ടെ മ​ര​ണം ഇ​ത​ര​രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്ത​മാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ‌‌‌