യാ​ത്രാ​ദു​രി​ത​വു​മാ​യി നാ​ട്
Sunday, January 17, 2021 10:33 PM IST
പ​ത്ത​നം​തി​ട്ട: ന​ഷ്ട​ക്ക​ണ​ക്ക് നി​ര​ത്തി നി​ര​ത്തി​ലി​റ​ങ്ങാ​ന്‍ സ്വ​കാ​ര്യ, കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ മ​ടി​ക്കു​മ്പോ​ള്‍ നാ​ട് യാ​ത്രാ​ദു​രി​ത​ത്തി​ലാ​ണ്. പ​കു​തി​യി​ല​ധി​കം ബ​സു​ക​ള്‍ ഇ​പ്പോ​ഴും നി​ര​ത്തു​ക​ളി​ല്‍ നി​ന്നു വി​ട്ടു​നി​ല്‍​ക്കു​ക​യാ​ണ്.
കെ​എ​സ്ആ​ര്‍​ടി​സി ചു​രു​ക്കം ചി​ല ഓ​ര്‍​ഡി​ന​റി, ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ സ​ര്‍​വീ​സു​ക​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ത്തു​ന്ന​ത്. ദീ​ര്‍​ഘ​ദൂ​ര​ബ​സു​ക​ളും ചെ​യി​ന്‍ സ​ര്‍​വീ​സു​ക​ളും പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. യാ​ത്ര​ക്കാ​രു​ടെ കു​റ​വാ​ണ് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ചി​ല ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ഓ​ടി​ച്ചെ​ങ്കി​ലും ലാ​ഭ​ക​ര​മ​ല്ലെ​ന്ന പേ​രി​ല്‍ നി​ര്‍​ത്ത​ലാ​ക്കി. നി​ല​വി​ലു​ള്ള ഓ​ര്‍​ഡി​ന​റി ബ​സു​ക​ളാ​ക​ട്ടെ രാ​ത്രി ഏ​ഴോ​ടെ നി​ര​ത്തി​ല്‍ നി​ന്നു പി​ന്‍​വ​ലി​യു​ക​യാ​ണ്. എ​ല്ലാ ബ​സു​ക​ളും ഒ​മ്പ​തി​ന​കം ഡി​പ്പോ​ക​ളി​ല്‍ സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. സ്റ്റേ ​ബ​സു​ക​ള​ട​ക്കം ഓ​ടി​ക്കു​ന്നി​ല്ല. നി​ല​വി​ലെ സ​ര്‍​വീ​സു​ക​ള്‍ ന​ഷ്ട​മാ​ണെ​ന്നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ വി​ശ​ദീ​ക​ര​ണം. ബ​സു​ക​ള്‍ ഓ​ടു​ന്ന​തി​ലൂ​ടെ ഒ​രു ലാ​ഭ​വു​മു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് പ​റ​യു​ന്നു. ശ​ബ​രി​മ​ല സീ​സ​ണി​ലും കെ​എ​സ്ആ​ര്‍​ടി​സി​ക്കു മെ​ച്ച​മു​ണ്ടാ​യി​ല്ല.
കോ​വി​ഡ് കാ​ല ലോ​ക്ക്ഡൗ​ണി​നോ​ട​നു​ബ​ന്ധി​ച്ച് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ആ​രം​ഭി​ച്ച പ​രി​ഷ്‌​കാ​രം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ബ​സു​ക​ള്‍ ഓ​ടാ​താ​യ​തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​രും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ച്ചു തു​ട​ങ്ങി​യ​ത്.
സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ പ​കു​തി പോ​ലും ഇ​പ്പോ​ഴും നി​ര​ത്തു​ക​ളി​ല്‍ ഇ​ല്ല. ഓ​രോ മൂ​ന്നു​മാ​സം കൂ​ടു​മ്പോ​ഴും സ്വ​കാ​ര്യ​ബ​സു​ക​ള്‍ ജി ​ഫോം ന​ല്‍​കി ക​യ​റ്റി​യി​ടു​ക​യാ​ണ്. ഇ​വ നി​ര​ത്തു​ക​ളി​ലേ​ക്ക് ഇ​റ​ക്കാ​ന്‍ ഉ​ട​മ​ക​ള്‍ ത​യാ​റാ​കു​ന്നി​ല്ല. യാ​ത്ര​ക്കാ​രു​ടെ കു​റ​വാ​ണ് പ്ര​ധാ​ന പ്ര​ശ്‌​നം. ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക​യി​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്കാ​തി​രു​ന്ന​തും സ​ര്‍​വീ​സു​ക​ള്‍ മു​ട​ക്കി​യി​ടാ​ന്‍ കാ​ര​ണ​മാ​യി.
വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​യി​ട്ടു​ണ്ട്. ബ​സു​ക​ള്‍ കു​റ​വാ​യ​തോ​ടെ ഓ​ടു​ന്ന ബ​സു​ക​ളി​ലേ​ക്ക് ആ​ളു​ക​ള്‍ തി​ര​ക്ക് കൂ​ട്ടി ക​യ​റു​ന്ന​ത് കോ​വി​ഡ് മു​ന്ന​റി​യി​പ്പു​ക​ളു​ടെ ലം​ഘ​ന​വു​മാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ തി​ര​ക്ക് കാ​ര​ണം യാ​ത്ര​ക്കാ​ര്‍ പ​ല​രും ബ​സ് യാ​ത്ര ഒ​ഴി​വാ​ക്കാ​നും നി​ര്‍​ബ​ന്ധി​ത​രാ​കു​ന്നു. കോ​വി​ഡ്കാ​ല​ത്തു വ​ര്‍​ധി​പ്പി​ച്ച നി​ര​ക്കാ​ണ് ഇ​പ്പോ​ഴും ബ​സു​ക​ളി​ല്‍ ഈ​ടാ​ക്കു​ന്ന​ത്. ഒ​റ്റ​പ്പെ​ട്ട ഗ്രാ​മീ​ണ റൂ​ട്ടു​ക​ളി​ലാ​ണ് യാ​ത്രാ​ദു​രി​തം ഏ​റെ​യു​ള്ള​ത്. ബ​സ് സ​ര്‍​വീ​സു​ക​ളെ മാ​ത്രം ആ​ശ്ര​യി​ച്ചി​രു​ന്ന മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള പ​ല മേ​ഖ​ല​ക​ളും യാ​ത്രാ​ദു​രി​ത​ത്തി​ലാ​യി. ബ​സ് സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച യാ​തൊ​രു നി​ര്‍​ദേ​ശ​വും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പും ന​ല്‍​കി​യി​ട്ടി​ല്ല. ഓ​രോ മൂ​ന്നു​മാ​സം ക​ഴി​യു​ന്തോ​റും ജി ​ഫോം ന​ല്‍​കു​ന്ന ബ​സു​ക​ളു​ടെ റൂ​ട്ടു​ക​ളി​ല്‍ പു​തി​യ പെ​ര്‍​മി​റ്റു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.