എ​ൻ​ഡി​എ മു​ന്നേ​റ്റ​മു​ണ്ടാ​ക്കും: തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ‌
Wednesday, December 2, 2020 10:21 PM IST
പ​ത്ത​നം​തി​ട്ട: ത്രി​ത​ല തി​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്ന് ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. പ്ര​സ്ക്ല​ബി​ൽ ത​ദ്ദേ​ശം 2020 മീ​റ്റ് ദി ​പ്ര​സ് പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ച​തി​നേ​ക്കാ​ൾ വോ​ട്ടു​വ​ർ​ധ​ന​യു​ണ്ടാ​കും. ക​ഴി​ഞ്ഞ ത്രി​ത​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മ​ത്വ​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി നി​ന്നാ​ണ് ബി​ഡി​ജെ​എ​സ്, ബി​ജെ​പി​യു​മാ​യി സ​ഹ​ക​രി​ച്ച​ത്. ഇ​ത്ത​വ​ണ ഒ​രു മു​ന്ന​ണി​യാ​യി​ട്ടാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.‌ഇ​രു​മു​ന്ന​ണി​ക​ളും സ്വീ​ക​രി​ച്ചു​വ​രു​ന്ന ക​പ​ട മ​തേ​ത​ര നി​ല​പാ​ടു​ക​ൾ ജ​നം തി​രി​ച്ച​റി​യു​മെ​ന്നും തു​ഷാ​ർ പ​റ​ഞ്ഞു. ‌ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പ​ത്മ​കു​മാ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​എ.​വി. ആ​ന​ന്ദ​രാ​ജ് എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ‌