ആം​ഗ​ൻ​വാ​ടി​യും റോ​ഡും ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, October 26, 2020 10:52 PM IST
കുണ്ടറ: പേ​ര​യം പ​ഞ്ചാ​യ​ത്ത് പ​ട​പ്പ​ക്ക​ര ഒ​ന്നാം വാ​ർ​ഡി​ൽ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്നും 18 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് നി​ർ​മ്മി​ച്ച ര​ണ്ടു നി​ല ആം​ഗ​ൻ​വാ​ടി​യും നാ​ല് ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് നി​ർ​മ്മി​ച്ച ആം​ഗ​ൻ​വാ​ടി​റോ​ഡി​ന്‍റേ​യും ഉ​ദ്ഘാ​ട​നം കൊ​ല്ലം എം​പി എ​ൻ. കെ.​പ്രേ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ - വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ര​ജി​ത സ​ജീ​വ്, എെ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ശാ​ന്ത​കു​മാ​രി സി.​എ, ആം​ഗ​ൻ​വാ​ടി ടീ​ച്ച​ർ ഡ​യാ​ന ജോ​ർ​ജ് , ജോ​സ് കെ.​എ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.