ട്രെ​യി​ൻ ഗ​താ​ഗ​തം നി​ല​ച്ച​തോ​ടെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​കു​ന്നു
Sunday, October 25, 2020 10:50 PM IST
പ​ത്ത​നാ​പു​രം : തീ​വ​ണ്ടി ഗ​താ​ഗ​തം നി​ല​ച്ച​തോ​ടെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റു​ന്നു. തീ​വ​ണ്ടി ഗ​താ​ഗ​തം നി​ല​ച്ച കൊ​ല്ലം ചെ​ങ്കോ​ട്ട പാ​ത​യി​ലെ മി​ക്ക റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളു​ടെ പ്ലാ​റ്റ് ഫോ​മു​ക​ളും റെ​യി​ല്‍ പാ​ത​യും കാ​ടു​മൂ​ടി​യ നി​ല​യി​ലാ​ണ്. ട്രെ​യി​ന്‍ സ​ര്‍​വീ​സ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്സി​ന്‍റെ സേ​വ​ന​വും ഇ​വി​ട​ങ്ങ​ളി​ല്‍ ല​ഭ്യ​മ​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. നി​ല​വി​ല്‍ ആ​ര്‍ പി ​എ​ഫ് യൂ​ണി​റ്റു​ള്ള​ത് പു​ന​ലൂ​രാ​ണ്.
പു​ന​ലൂ​ര്‍ ആ​ര്‍ പി ​എ​ഫി​നാ​ണ് കി​ളി​കൊ​ല്ലൂ​ര്‍ മു​ത​ല്‍ ആ​ര്യ​ങ്കാ​വ് വ​രെ​യു​ള്ള റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല. എ​ന്നാ​ല്‍ നി​ല​വി​ല്‍ ഇ​വി​ട​ങ്ങ​ളി​ല്‍ പേ​രി​നു​പോ​ലും ഇ​വ​രു​ടെ പ​രി​ശോ​ധ​ന ഇ​ല്ലെ​ന്നാ​ണ് പ​രാ​തി. ലോ​ക്ക​ല്‍ പോ​ലീ​സ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും ത​ങ്ങ​ളു​ടെ അ​ധി​കാ​ര പ​രി​ധി​യി​ല്ലാ​ത്ത​തി​നാ​ല്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ത​യാ​റാ​കാ​റി​ല്ല.
ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്ത് സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ ആ​ളൊ​ഴി​ഞ്ഞ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​വും പ്ലാ​റ്റ് ഫോ​മു​ക​ളും ചീ​ട്ടു​ക​ളി​യും മ​ദ്യ​പാ​ന​വു​മൊ​ക്കെ​യാ​യി കൈ​യ​ട​ക്കി​ക​ഴി​ഞ്ഞു.
ല​ഹ​രി മാ​ഫി​യ​യു​ടെ ഭാ​ഗ​മാ​യ കൗ​മാ​ര​ക്കാ​രും ഇ​വി​ട​ങ്ങ​ളി​ല്‍ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. കു​ര, ആ​വ​ണീ​ശ്വ​രം സ്റ്റേ​ഷ​നു​ക​ളു​ടെ പ്ലാ​റ്റ് ഫോ​മു​ക​ളി​ല്‍ ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​ക​ളും ചീ​ട്ടു​ക​ളും കൊ​ണ്ട് നി​റ​ഞ്ഞ സ്ഥി​തി​യാ​ണ്.​റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ സ്ഥി​ര​മാ​യി ആ​ര്‍ പി ​എ​ഫി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.