പ​തി​നാ​ലു​കാ​ര​നെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി
Tuesday, September 29, 2020 10:38 PM IST
പു​ന​ലൂ​ർ: പ​ശു​വി​നെ തീ​റ്റാ​നാ​യി വീ​ടി​നു സ​മീ​പ​ത്തു നി​ന്ന പ​തി​നാ​ലു​കാ​ര​നെ പു​ന​ലൂ​ർ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി.
പു​ന​ലൂ​ർ പ​ത്തേ​ക്ക​ർ പാ​ല​വി​ള വീ​ട്ടി​ൽ ആ​ശ​യു​ടെ മ​ക​ൻ രാ​ഹു​ലി​നാ​ണ് മ​ർ​ദന​മേ​റ്റ​ത്. ഏ​തോ കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​തു​വ​ഴി വ​ന്ന എ​സ്ഐ​യും പോ​ലീ​സു​കാ​രും ചേ​ർ​ന്ന് ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥിയെ മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി.
ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ർ​ദ​ന​മേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് രാ​ഹു​ലി​നെ പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​യു​ടെ മാ​താ​വ് ആ​ശ പു​ന​ലൂ​ർ ഡിവൈഎ​സ്പി​യ്ക്ക് പ​രാ​തി ന​ൽ​കി.

പു​ക​യി​ല ഉ​ൽ​പ​ന്നം: റൂ​റ​ൽ ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന

കൊ​ട്ടാ​ര​ക്ക​ര : നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം വ​ർ​ധിച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ല്ലം റൂ​റ​ൽ മേ​ഖ​ല​യി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​ര നി​ർ​ദേശ പ്ര​കാ​രം വ്യാ​പ​ക റെ​യി​ഡ് ന​ട​ത്തി.
റൂ​റ​ൽ ജി​ല്ല​യി​ലെ 47 കേ​ന്ദ്ര​ങ്ങ​ളി​ൽ റെ​യി​ഡ് ന​ട​ത്തു​ക​യും 11 കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. കു​ണ്ട​റ, കി​ഴ​ക്കേ ക​ല്ല​ട, ശാ​സ്താം​കോ​ട്ട, ശൂ​ര​നാ​ട്, കൊ​ട്ടാ​ര​ക്ക​ര, പു​ത്തൂ​ർ, എ​ഴു​കോ​ൺ, പ​ത്ത​നാ​പു​രം, അ​ഞ്ച​ൽ ഏ​രൂ​ർ, കു​ള​ത്തൂ​പ്പു​ഴ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ ഓ​രോ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.
എ​ല്ലാ കേ​സു​ക​ളി​ലും ജു​വ​നൈ​ൽ ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ർ അ​റി​യി​ച്ചു.