ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്; പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം അ​ട​ച്ചു
Monday, September 28, 2020 10:22 PM IST
കൊ​ട്ടാ​ര​ക്ക​ര: ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് നെ​ടു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലാ​മ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. ഇ​വി​ടെ കോ​വി​ഡ് ആ​ന്‍റി ജ​ൻ ടെ​സ്റ്റ് ന​ട​ന്നു വ​ന്നി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. മ​റ്റു​ള്ള ജീ​വ​ന​ക്കാ​രോ​ട് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ൽ രോ​ഗ വ്യാ​പ​നം പ്ര​തി ദി​നം വ​ർ​ധി​ച്ചു​വ​രു​ന്നു. ജ​ന​ങ്ങ​ൾ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​താ​ണ് രോ​ഗ​ത്തി​ന്‍റെ തോ​തു വ​ർ​ധി​ക്കാ​ൻ കാ​ര​ണം. പൊ​തു​മാ​ർ​ക്ക​റ്റു​ക​ളി​ലും ഇ​റ​ച്ചി​ക്ക​ട​ക​ളി​ലു​മൊ​ന്നും യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ​യാ​ണ് ജ​ന​ങ്ങ​ൾ തി​ക്കി​ത്തി​ര​ക്കു​ന്ന​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ബേ​ക്ക​റി​ക​ളി​ലും മൊ​ബ​യി​ൽ ക​ട​ക​ളി​ലും ചി​ല സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു സ്ഥാ​പ​ന​ങ്ങ​ളി​ലും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. പോ​ലീ​സി​ന്‍റെ ക​ർ​ശ​ന നി​ല​പാ​ടു​ക​ൾ​ക്ക് അ​യ​വു വ​ന്ന​തും രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.
കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ 183 ആ​ന്‍റി​ജ​ൻ ടെ​സ്റ്റാ​ണ് ന​ട​ന്ന​ത്. 21 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പി ലാ​റ്റി - 2, വെ​ട്ടി​ക്ക​വ​ല പ​ഞ്ചാ​യ​ത്ത് - 1, ക​ള്ള​ക്ക​ട - 1, നെ​ടു​വ​ത്തൂ​തൂ​ർ - 2, ത​ല​ച്ചി​റ- 1, മേ​ലി​ല - 1, ഇടമു​ള​ക്ക​ൽ - 1, പൂ​യ​പ്പ​ള്ളി- 8, ഉ​മ്മ​ന്നൂ​നൂ​ർ 4, എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.