ഗൃഹനാഥന്‍റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
Friday, September 25, 2020 10:19 PM IST
പ​ത്ത​നാ​പു​രം : വാ​ഴ​പ്പാ​റ സ്വ​ദേ​ശി​യാ​യ ഗൃ​ഹ​നാ​ഥ​ന്‍റെ മ​ര​ണ​ത്തി​ല്‍ ദൂ​രു​ഹ​ത​യു​ണ്ടെ​ന്ന പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ള്‍. ​ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 28നാ​ണ് വാ​ഴ​പ്പാ​റ ന​ടു​മു​രു​പ്പ് ഷൗ​ഫീ​ഖ് മ​ന്‍​സി​ലി​ല്‍ നാ​സ​റി​നെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ കാ​ണു​ന്ന​ത്.​ മ​ര​ണ​ദി​വ​സം വീ​ടി​ന് സ​മീ​പം വ​ച്ചും വീ​ടി​ന് മു​ന്നി​ല്‍ വ​ച്ചും പ്ര​ദേ​ശ​വാ​സി​ക​ളാ​യ ചി​ല​ര്‍ നാ​സ​റി​നെ മ​ര്‍​ദ്ദി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് നാ​സ​റി​ന്‍റെ മൃ​ത​ദേ​ഹം കാ​ണു​ന്ന​ത്.​ മ​ര​ണ​ത്തി​ല്‍ ദൂ​രു​ഹ​യു​ണ്ടെ​ന്നും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ബ​ന്ധു​ക്ക​ള്‍ പോലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.​
എ​ന്നാ​ല്‍ യാ​തൊ​രു അ​ന്വേ​ഷ​ണ​വും ഇ​തു​വ​രെ ന​ട​ന്നി​ട്ടി​ല്ല.​ ഇ​തു​സം​ബ​ന്ധി​ച്ച് കെ.​ബി. ഗ​ണേ​ഷ്കു​മാ​ര്‍ എം​എ​ല്‍എ ​മു​ഖ്യ​മ​ന്ത്രി​യ്ക്ക് പ​രാ​തി​യും ന​ല്‍​കി​യി​ട്ടു​ണ്ട്.​ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് വി​ട​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി ​ആ​വ​ശ്യ​പ്പെ​ട്ടു.​നെ​ടു​വ​ന്നൂ​ര്‍ സു​നി​ല്‍,വ​ട​കോ​ട് മോ​ന​ച്ച​ന്‍,റി​യാ​സ് മു​ഹ​മ്മ​ദ്,എ​സ് മാ​ഹി​ന്‍,ഷം​സു​ദ്ദീ​ന്‍ മാ​ങ്കോ​ട് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.