ഖാ​ദി​ തുണിത്തരങ്ങൾക്ക് പ്ര​ത്യേ​ക സ​ര്‍​ക്കാ​ര്‍ റി​ബേ​റ്റ്
Thursday, September 17, 2020 10:45 PM IST
കൊല്ലം: ഗാ​ന്ധി ജ​യ​ന്തി പ്ര​മാ​ണി​ച്ച് ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ 12 വ​രെ ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ള്‍​ക്ക് 20 മു​ത​ല്‍ 30 ശ​ത​മാ​നം വ​രെ പ്ര​ത്യേ​ക സ​ര്‍​ക്കാ​ര്‍ റി​ബേ​റ്റ് അ​നു​വ​ദി​ച്ചു. കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ര്‍​ഡ് നി​യ​ന്ത്ര​ണ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഖാ​ദി സൗ​ഭാ​ഗ്യ ക​ര്‍​ബ​ല ജം​ഗ്ഷ​ന്‍(0474-2742587), കൊ​ട്ടാ​ര​ക്ക​ര(0474-2650631), ക​രു​നാ​ഗ​പ്പ​ള്ളി(0474-2621587) എ​ന്നീ വി​പ​ണ​ന ശാ​ല​ക​ളി​ലും സ​ഞ്ച​രി​ക്കു​ന്ന വി​ല്‍​പ്പ​ന​ശാ​ല​യി​ലും ആ​നു​കൂ​ല്യം ല​ഭി​ക്കു​മെ​ന്ന് പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.