സു​നാ​മി ഫ്ലാ​റ്റു​ക​ള​ിലെ ജീ​വി​തം ദു​രി​ത​മ​യ​മാ​യി
Tuesday, August 4, 2020 10:49 PM IST
ചാ​ത്ത​ന്നൂ​ർ: സു​നാ​മി ഫ്ലാ​റ്റു​ക​ളി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​യി. ഫ്ലാ​റ്റു​ക​ൾ​ക്ക് ചു​റ്റും മാ​ലി​ന്യ​ങ്ങ​ളും ശു​ചി മു​റി മാ​ലി​ന്യ​ങ്ങ​ളും കെ​ട്ടി​കി​ട​ക്കു​ക​യാ​ണ്. ശു​ചി മു​റി​ക​ളി​ൽ നി​ന്നു​ള്ള പൈ​പ്പു​ക​ൾ പൊ​ട്ടി​യൊ​ഴു​കു​ന്ന നി​ല​യി​ലാ​ണ്. ഇ​തി​ൽ നി​ന്നും ദു​ർ​ഗ​ന്ധം ഉ​യ​ർ​ന്നി​ട്ടും അ​ധി​കാ​രി​ക​ൾ ക​ണ്ട മ​ട്ടി​ല്ല. ഇ​ര​വി​പു​രം ആ​ക്കോ​ലി​ൽ, വ​ള്ള​ക്ക​ട​വ്, സ്നേ​ഹ​തീ​രം, സു​നാ​മി ഫ്ലാ​റ്റു​ക​ളി​ലാ​ണ് ഈ ​ദു​സ്ഥി​തി​യു​ള്ള​ത്. കൊ​റോ​ണ​ക്കാ​ല​മാ​യ​തി​നാ​ൽ സ​മ​രം ചെ​യ്യു​വാ​ൻ പോ​ലും പ​റ്റാ​ത്ത സ്ഥി​തി​യാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്.
ഈ ​സ്ഥി​തി തു​ട​ർ​ന്നാ​ൽ ഫ്ളാ​റ്റ് നി​വാ​സി​ക​ൾ​ക്ക് പ​ക​ർ​ച്ച​വ്യാ​ധി​ക​ളും രോ​ഗ​ങ്ങ​ളും പി​ടി​പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ഫ്ലാ​റ്റി​ലെ നി​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ഇ​തി​ന് അ​ടി​യ​ന്തി​ര പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് ഇ​ര​വി​പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​മ​റു​ദീ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്കും കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ​ക്കും നി​വേ​ദ​നം ന​ൽ​കി.

മ​ഴ​യി​ൽ മ​രം വീ​ണ് വീ​ട് ത​ക​ർ​ന്നു

ശാ​സ്താം​കോ​ട്ട: മൈ​നാ​ഗ​പ്പ​ള്ളി വേ​ങ്ങ​യി​ൽ ശാ​സ്താം​കോ​ട്ട റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ന് തെ​ക്ക് വ​ശം തു​ണ്ടി​ൽ തെ​ക്ക​തി​ൽ ജ​യ​ന്തി കോ​ള​നി​യി​ൽ വി​ഷ്ണു ഭ​വ​ന​ത്തി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ വീ​ടാ​ണ് മ​രം വീ​ണ് ത​ക​ർ​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ഉ​ണ്ടാ​യ കാ​റ്റി​ലാ​ണ് വ​ലി​യ തേ​ക്ക് മ​രം ഒ​ടി​ഞ്ഞ് വീ​ടി​ന് മു​ക​ളി​ലേ​ക്ക് വീ​ണ​ത്. വീ​ട്ടി​ൽ ആ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​റ്റ് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​യി. വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്.

സാ​ധ്യ​താ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

കൊ​ല്ലം: ജി​ല്ല​യി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ എ​ല്‍ഡി ​ടൈ​പ്പി​സ്റ്റ് (ത​സ്തി​ക മാ​റ്റം, കാ​റ്റ​ഗ​റി ന​മ്പ​ര്‍ 281/2018) ത​സ്തി​ക​യു​ടെ സാ​ധ്യ​താ പ​ട്ടി​ക പി ​എ​സ് സി ​പ്ര​സി​ദ്ധീ​ക​രി​ച്ചു.