കു​ള​ത്തു​പ്പു​ഴ​യി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​കു​ന്ന​തി​ൽ അ​തൃ​പ്തി​യു​മാ​യി മ​ന്ത്രി
Sunday, July 12, 2020 10:40 PM IST
കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വി​ക​സ​ന പ്ര​വ​ര്‍​ത്തി​ക​ളു​ടെ നി​ര്‍​മ്മാ​ണം വൈ​കു​ന്ന​തി​ല്‍ അ​തൃ​പ്ത​നാ​യി വ​നം മ​ന്ത്രി.
ക​ഴി​ഞ്ഞ ദി​വ​സം കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു മ​ട​ങ്ങ​വെ​യാ​ണ് വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ അ​മാ​ന്തം ശ്ര​ദ്ധ​യി​ല്‍ പെ​ട്ട മ​ന്ത്രി കെ. ​രാ​ജു നി​ര്‍​മ്മാ​ണ ജോ​ലി​ക​ള്‍ ന​ട​ക്കു​ന്നി​ട​ത്ത് നേ​രി​ട്ടെ​ത്തി​യ​ത്. എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും തു​ക ഉ​പ​യോ​ഗി​ച്ച് നി​ര്‍​മ്മാ​ണം തു​ട​ങ്ങി​യ കു​ള​ത്തൂ​പ്പു​ഴ ഗ​വ. യു​പി സ്കൂ​ള്‍ ഒ​രു വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല.
അ​തു പോ​ലെ മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക താ​ല്പ​ര്യ​ത്തി​ല്‍ കു​ള​ത്തൂ​പ്പു​ഴ വ​നം റേ​ഞ്ച് ഓ​ഫീ​സി​നു സ​മീ​പ​ത്ത് വ​കു​പ്പി​നു കീ​ഴി​ല്‍ കോ​ടി​ക​ള്‍ മു​ട​ക്കി നി​ര്‍​മ്മാ​ണം ആ​രം​ഭി​ച്ച വ​നം മ്യൂ​സി​യ​ത്തി​ന്‍റെ പ​ണി​ക​ളും ഇ​ഴ​ഞ്ഞു നീ​ങ്ങു​ക​യാ​ണ്. വ​ര്‍​ഷം ഒ​ന്നു ക​ഴി​ഞ്ഞി​ട്ടും നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ന​ട​പ​ടി​യി​ല്ലാ​ത്ത​തി​ല്‍ ക​രാ​റു​കാ​രോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും മ​ന്ത്രി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. സ്കൂ​ള്‍ കെ​ട്ടി​ട നി​ര്‍​മ്മാ​ണം അ​ടി​യ​ന്തി​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും സ്വാ​ത​ന്ത്ര്യ ദി​ന​മാ​യ ഓ​ഗ​സ്റ്റ് 15ന് ​മു​ന്പ് ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങ​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്.