ട്രാ​ക്കി​ന് എ​ൻ 95 മാ​സ്കു​മാ​യി സാ​റും കു​ട്ടി​യും വാ​ട്സ്ആ​പ് ഗ്രൂ​പ്പ്
Sunday, July 12, 2020 10:39 PM IST
കൊ​ല്ലം: സാ​റും കു​ട്ടി​യും എ​ന്ന വാ​ട്സ് ആ​പ് ഗ്രൂ​പ്പ് ട്രാ​ക്ക് വോ​ള​ന്‍റി​യേ​ഴ്സി​ന് എ​ൻ 95 മാ​സ്ക് സ​മ്മാ​നി​ച്ചു. ആ​ർ ടി ​ഓ​ഫീ​സി​ൽ​ന​ട​ന്ന ച​ട​ങ്ങി​ൽ ട്രാ​ക്ക് ഗ​വേ​ർ​ണി​ങ് ബോ​ഡി കോ​ർ​ഡി​നേ​റ്റ​ർ കൊ​ല്ലം ആ​ർ ടി ​ഓ രാ​ജീ​വ് മാ​സ്കു​ക​ൾ സ്വീ​ക​രി​ച്ചു.

കോ​വി​ഡ് കാ​ല​ത്ത് സാ​റും കു​ട്ടി​യും വാ​ട്സ്ആ​പ് ഗ്രൂ​പ്പ് ഇ​ത്ത​രം ഇ​ട​പെ​ട​ലി​ലൂ​ടെ വ്യ​ത്യ​സ്ത​മാ​യ ശൈ​ലി​യും സ​ന്ദേ​ശ​വു​മാ​ണ് സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന​തെ​ന്ന് ആ​ർ ടി ​ഓ പ​റ​ഞ്ഞു. ട്രാ​ക്ക് പ്ര​സി​ഡ​ന്‍റ് റി​ട്ട​യേ​ർ​ഡ് ആ​ർ ടി ​ഓ സ​ത്യ​ൻ പി ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, അ​ധ്യാ​പ​ക​ൻ ഇ​ഗ്‌​നേ​ഷ്യ​സ് ജി ​ജോ​സ്, കു​ട്ടി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് റ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ഴു​പ​ത്തി​യ​ഞ്ച് എ​ൻ 95 മാ​സ്‌​കു​ക​ക​ളാ​ണ് സ​മ്മാ​നി​ച്ച​ത്.

ഇം​ഗ്ലീ​ഷ് റി​ട്ട.​അ​ധ്യാ​പ​ക​നാ​യ ഇ​ഗ്‌​നേ​ഷ്യ​സ് ജി ​ജോ​സും അ​ദ്ദേ​ഹം പ​ഠി​പ്പി​ച്ച കൊ​ല്ലം തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പ്.