ച​വ​റ​യും പ​ന്മ​ന​യും ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ത്തി​ല്‍
Friday, July 10, 2020 11:18 PM IST
ച​വ​റ: കൊ​റോ​ണ രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ ച​വ​റ, പ​ന്മ​ന എ​ന്നീ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും. പ്ര​ദേ​ശ​ത്തെ ഒ​ട്ടു മി​ക്ക ഇ​ട​റോ​ഡു​ക​ളും അ​ട​ച്ച് ഇ​വി​ട​ങ്ങ​ളി​ല്‍ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​രി​ക്കു​ക​യാ​ണ്.
നേ​ര​ത്തെ പ​ന്മ​ന​യി​ലെ പ​ന​യ​ന്നാ​ര്‍​കാ​വ്, പ​റ​മ്പി മു​ക്ക്, ചോ​ല, കോ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വി​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​രീ​ക്ഷി​ച്ച് വ​രു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ പ​ന്മ​ന​യി​ല്‍ ആ​റ് പേ​ര്‍​ക്കും ച​വ​റ​യി​ല്‍ ര​ണ്ട് പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം വ​ന്ന​തി​നെ തു​ട​ര്‍​ന്നും രോ​ഗം ബാ​ധി​ച്ച മ​ത്സ്യ ക​ച്ച​വ​ട​ക്കാ​ര​ന്‍റെ റൂ​ട്ട് മാ​പ്പ് ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത സ​ഹ​ച​ര്യ​ത്തി​ല്‍ ച​വ​റ​യും പ​ന്മ​ന​യും പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലു​ള​ള ക​ണ്ടെ​യി​മെ​ന്‍റ് സോ​ണാ​ക്കു​ക​യാ​യി​രു​ന്നു. ‌
പ​ന്മ​ന​യി​ലെ ചാ​മ്പ​ക​ട​വ്, ച​വ​റ കൊ​ട്ടു​കാ​ട് മു​കു​ന്ദ​പു​രം പാ​ല​ങ്ങ​ളി​ലൂ​ടെ​യും കൊ​റ്റ​ൻ​കു​ള​ങ്ങ​ര-​കൊ​ട്ടു​കാ​ട് റോ​ഡ്, ച​വ​റ - മു​ക്കു​തോ​ട് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി വെ​ച്ചു.​ച​വ​റ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ അ​ന്‍​പ​ത്തി​യ​ഞ്ച് പേ​രു​ടെ ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് ന​ട​ത്തി. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ട​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ നി​ശ്ചി​ത സ​മ​യം ന​ല്‍​കി​യി​ട്ടു​ണ്ട്. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി കൊ​ണ്ടു​ള​ള അ​റി​യി​പ്പു​ക​ളും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി. കെ​ട്ടി​ട നി​ര്‍​മ്മാ​ണം ന​ട​ക്കു​ന്നി​ട​ങ്ങ​ളി​ല്‍ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് പോ​ലീ​സ് വി​ല​ക്കി​യി​രി​ക്കു​ക​യാ​ണ്.
പ​ന്മ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​ര​ട​ക്കം എ​ട്ട് പേ​രു​ടെ സ്ര​വം വെ​ള​ളി​യാ​ഴ്ച പ​രി​ശോ​ധ​ന​ക്കാ​യി എ​ടു​ത്തി​ട്ടു​ണ്ട്. തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡു​ക​ളാ​യ മൂ​ന്ന്, അ​ഞ്ച്, ഏ​ഴ്, എ​ട്ട്, ഒ​ന്‍​പ​ത്, പ​ത്തും നീ​ണ്ട​ക​ര ഹാ​ര്‍​ബ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശ​വും ക​ണ്ടെ​യി​ന്‍​മെ​ന്‍റി​ലാ​ണ്. ഇ​വി​ട​ങ്ങ​ളി​ല്‍ പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ജ​ന​ങ്ങ​ള്‍ ഭ​യ​പ്പെ​ടെ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ജാ​ഗ്ര​ത​യാ​ണ് വേ​ണ്ട​തെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.