നാ​ട്ടി​ലേ​ക്ക് വ​രാ​ൻ എ​യ​ർപോ​ർട്ടി​ൽ എത്തിയ പ്രവാസി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Tuesday, July 7, 2020 11:33 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ട്ടി​ലേ​ക്ക് വ​രാ​ൻ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി, കേ​ശ​വ​പു​രം തു​ണ്ടി​ൽ ഹൗ​സി​ൽ യോ​ഹ​ന്നാ​ൻ (ജോ​ണി​കു​ഞ്ഞ്-62 ) ആ​ണ് മ​രി​ച്ച​ത്. 35 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി സൗ​ദി​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നാ​യി എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി ബോ​ർ​ഡിം​ഗ് പാ​സ് എ​ടു​ത്ത് കാ​ത്തി​രി​ക്ക​വെ എ​യ​ർ​പോ​ർ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​ത്തോ​ടെ ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചു. ഭാ​ര്യ: ഏ​ലി​യാ​മ്മ. മ​ക​ൻ: ഇ​മ്മാ​നു​വ​ൽ.