സ​ദാ​ന​ന്ദ​പു​രം സ്കൂ​ളി​ന് ഡ​ബി​ൾ ഹാ​ട്രി​ക്
Wednesday, July 1, 2020 10:41 PM IST
കൊ​ട്ടാ​ര​ക്ക​ര: സ​ദാ​ന​ന്ദ​പു​രം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് എ​സ്എ​സ്എ​എ​സി പ​രീ​ക്ഷ​യി​ൽ ഡ​ബി​ൾ ഹാ​ട്രി​ക് വി​ജ​യം. തു​ട​ർ​ച്ച​യാ​യി ആ​റാം ത​വ​ണ​യാ​ണ് സ്കൂ​ൾ നൂ​റു​മേ​നി കൊ​യ്ത് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടു​ന്ന​ത്. പ​രീ​ക്ഷ​യെ​ഴു​തി​യ 39 കു​ട്ടി​ക​ളി​ൽ നാ​ല് പേ​ർ​ക്ക് ഒ​ന്പ​ത് വി​ഷ​യ​ങ്ങ​ൾ​ക്ക് എ ​പ്ല​സ് ല​ഭി​ച്ചു. മൂ​ന്ന് പേ​ർ​ക്ക് എ​ട്ട് എ ​പ്ല​സും.

സാ​ധാ​ര​ണ കു​ടും​ബാ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളാ​ണ് അ​ഭി​മാ​നാ​ർ​ഹ​മാ​യ വി​ജ​യ കി​രീ​ടം ചൂ​ടി​യ​ത്. തു​ട​ർ​ച്ച​യാ​യ ടെ​സ്റ്റ് പേ​പ്പ​റു​ക​ൾ, ഈ​വ​നിം​ഗ് ക്ലാ​സ്, നി​ര​ന്ത​ര മൂ​ല്യ​നി​ർ​ണ​യം, കോ​ർ​ണ​ർ പി​ടി​എ, തി​ള​ക്കം 2020 തു​ട​ങ്ങി​യ​വ​യാ​ണ് ഈ ​സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ത്തെ ഉ​ന്ന​ത വി​ജ​യ​ത്തി​ന​ർ​ഹ​മാ​ക്കി​യ​ത്.

കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പ​ല പ്രോ​ജ​ക്ടു​ക​ളും ന​ട​പ്പാ​ക്കി അ​ന​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ സ​ദാ​ന​ന്ദ​പു​രം സ്കൂ​ളി​ന്‍റെ അ​ന്യോ​ന്യം വീ​ടും വി​ദ്യാ​ല​യ​വും പ്രോ​ജ​ക്ടി​ന് ജൈ​വ കോ​ൺ​ഗ്ര​സി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചു.