കൊ​റോ​ണ​ക്കാ​ല​ത്തെ ന​ന്മ മ​ര​ങ്ങ​ളാ​യി മാ​റാ​ൻ എ​സ്പി​സി​യ്ക്ക് ക​ഴി​ഞ്ഞു: എം. ​നൗ​ഷാ​ദ്
Wednesday, July 1, 2020 10:41 PM IST
ച​വ​റ: കൊ​റോ​ണ വൈ​റ​സ് ലോ​ക​ത്താ​കെ പ​ട​ര്‍​ന്ന് പി​ടി​ച്ച​പ്പോ​ള്‍ രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം സേ​വ​നം ചെ​യ്ത ന​ന്മ മ​ര​ങ്ങ​ളാ​ണ് സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ്സും അ​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ കു​രീ​പ്പു​ഴ ഫ്രാ​ൻ​സി​സു​മെ​ന്ന് എം. ​നൗ​ഷാ​ദ് എം​എ​ല്‍​എ പ​റ​ഞ്ഞു.

ച​വ​റ ശ​ങ്ക​ര​മം​ഗ​ലം സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ​സ്പി​സി​യു​ടെ കൊ​റേ​ണ രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ നൂ​റാം ദി​വ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന ടെ​ലി​വി​ഷ​നു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു​അ​ദ്ദേ​ഹം.

വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന മ​റ്റ് സം​സ്ഥാ​ന​ത്തെ ആ​ളു​ക​ള്‍ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് വ​രാ​ന്‍ മ​ടി​ക്കു​മ്പോ​ള്‍ കേ​ര​ള​ത്തി​ലെ പ്ര​വാ​സി​ക​ള്‍ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത് അ​വ​ര്‍​ക്ക് കേ​ര​ള​ത്തി​ല്‍ ന​ല്ല ചി​കി​ത്സ കി​ട്ടു​മെ​ന്ന വി​ശ്വാ​സം ഉ​ള​ള​ത് കൊ​ണ്ടാ​ണ​ന്നും എം​എ​ല്‍​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ച​ട​ങ്ങി​ല്‍ എ​സ്പി​സി പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ത​ള​ള​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​മ​ന്‍​കു​ള​ങ്ങ​ര സ​ര്‍​ക്കാ​ര്‍ എ​ല്‍​പി​എ​സി​നു​ള​ള ടെ​ലി​വി​ഷ​ൻ എ​സ്എം​എ​സി ചെ​യ​ര്‍​മാ​ന്‍ വ​ര്‍​ഗീ​സ് എം. ​കൊ​ച്ചു​പ​റ​മ്പി​ലും ടീ​ച്ച​ർ - ഇ​ൻ ചാ​ർ​ജ് പു​ഷ്പാ ജോ​ര്‍​ജും എ​സ്പി​സി കൊ​ല്ലം യൂ​ണി​റ്റി​നു​ള​ള ടെ​ലി​വി​ഷ​ൻ എ ​ഡി എ​ന്‍ എം ​പി.​അ​നി​ല്‍​കു​മാ​റും എം​എ​ല്‍​എ​യി​ല്‍ നി​ന്ന് ഏ​റ്റു​വാ​ങ്ങി.

ച​ട​ങ്ങി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ജെ. ​ഷൈ​ല​ജ, ച​വ​റ എ​സ്ഐ ബി.​ഷെ​ഫീ​ഖ്, ഐ.​ഷി​ബു, എ​സ്പിസി ഓ​ഫീ​സ​ര്‍​മാ​രാ​യ കു​രീ​പ്പു​ഴ ഫ്രാ​ന്‍​സി​സ്, പി. ​ജാ​ക്വി​ലി​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സ്കൂ​ളി​ലെ എ​സ്പി​സി ഇ​തു​വ​രെ 13 ടെ​ലി​വി​ഷ​നു​ക​ളും മൂ​ന്ന് മൊ​ബൈ​​ലുക​ളും മൂ​ന്നു ല​ക്ഷം മാ​സ്കു​ക​ളും സാ​നി​ട്ട​റൈ​സും 100 ദി​നം കൊ​ണ്ട് വി​ത​ര​ണം ചെ​യ്തു.