ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച യു​വാ​വ് പി​ടി​യി​ൽ
Sunday, June 28, 2020 10:38 PM IST
പുനലൂർ: ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞ യു​വാ​വ് ക്വാ​റ​ന്‍റൈ​നി​ൻ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ടു പോ​കാ​ൻ ശ്ര​മി​ക്ക​വേ പോ​ലീ​സ് പി​ടി​യി​ൽ.
അ​ഞ്ച​ൽ ത​ടി​ക്കാ​ട് സ്വ​ദേ​ശി ആ​യ 30 വ​യ​സു​ള്ള യു​വാ​വ് ആ​ണ് പി​ടി​യി​ൽ ആ​യ​ത്. ഇ​യാ​ൾ ഇ​ന്ന​ലെ ക​ർ​ണാ​ട​ക​ത്തി​ൽ നി​ന്ന് കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്നു പു​ന​ലൂ​ർ ജ​യ​ഭാ​ര​തം ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ഇ​യാ​ൾ അ​വി​ടെ നി​ന്നും ര​ക്ഷ​പെ​ട്ടു വീ​ട്ടി​ൽ പോ​കാ​ൻ ശ്ര​മി​ക്ക​വേ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് സം​ശ​യം തോ​ന്നി തൊ​ളി​ക്കോ​ട് എ​ത്തി​യ​പ്പോ​ൾ നാ​ട്ടു​കാ​രെ​യും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് പു​ന​ലൂ​ർ സ്റ്റേ​ഷ​നി​ലെ എ​സ്ഐ മാ​രാ​യ അ​ഭി​ലാ​ഷ്, സ​ജീ​ബ് ഖാ​ൻ, അ​ജി​കു​മാ​ർ, എ​എ​സ്ഐ രാ​ജ​ൻ, ജ​ന​മൈ​ത്രി സി​ആ​ർ​ഒ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നു നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി ആം​ബു​ല​ൻ​സി​ൽ തി​രി​കെ ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റി​ൽ എ​ത്തി​ച്ചു. ഇ​യാ​ൾ​ക്കെ​തി​രെ ക്വാ​റ​ന്‍റൈ​ൻ ലം​ഘ​ന​ത്തി​ന് കേ​സ് എ​ടു​ത്തു ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി പു​ന​ലൂ​ർ പോ​ലീ​സ് അ​റി​യി​ച്ചു.
കൊല്ലം: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം ലം​ഘി​ച്ച് അ​മേ​രി​ക്ക​യി​ൽ നി​ന്നും 24ന് എ​ത്തി ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന തേ​വ​ല​ക്ക​ര സ്വദേശിയാണ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് വീ​ട്ടി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി ക​റ​ങ്ങി ന​ട​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഇയാൾക്കെതിരെ ക്വാ​റന്‍റൈ​ൻ ലം​ഘ​ന​ത്തി​ന് ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.