പെ​ൺ​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് ജാ​മ്യം;​ നീ​തി നി​ഷേ​ധ​മെ​ന്ന് കെ​എ​ൽ​സി​ഡബ്ല്യുഎ
Monday, June 1, 2020 10:07 PM IST
കൊ​ല്ലം: മ​ര​ട് സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യെ സ്നേ​ഹം ന​ടി​ച്ച് കാ​റി​ൽ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ൽ​സം​ഗം ചെ​യ്ത് ക്രൂ​ര​മാ​യി കൊ​ല ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കു​ള്ള ജാ​മ്യം റ​ദ്ദു ചെ​യ്ത് തു​റു​ങ്കി​ല​ട​ക്കു​ക​യും വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും കേ​ര​ളാ ലാ​റ്റി​ൻ കാ​ത്ത​ലി​ക്ക് വി​മ​ൺ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​യി​ൻ ആ​ൻ​സി​ൽ ഫ്രാ​ൻ​സി​സ് , സെ​ക്ര​ട്ട​റി അ​ൽ​ഫോ​ൺ​സാ ആ​ന്‍റി​ൽ​സ് എ​ന്നി​വ​ർ ആ​വ​ശ്യ​പെ​ട്ടു.
പ്ര​തി​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത് ആ ​പെ​ൺ​കു​ട്ടി​യോ​ടും കു​ടും​ബ​ത്തോ​ടു​മു​ള്ള നീ​തി നി​ഷേ​ധ​മാ​ണ്. പീ​ഡ​ന​വും കൊ​ല​പാ​ത​ക​വും ഉ​ൾ​പ്പെ​ടെ ഒ​രു കാ​ര​ണ​വ​ശാ​ലും ജാ​മ്യം കൊ​ടു​ക്ക​രു​താ​ത്ത കേ​സി​ലാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​ഭാ​ഗ​വും പ്രോ​സി​ക്യൂ​ഷ​നും കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ മ​റ​ച്ചു വെ​ക്കു​ക​യും ചെ​യ്ത ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പ​മാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.
അ​തീ​വ​ഗു​രു​ത​ര​മാ​യ ഈ ​കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​യ​ത്തു സ​മ​ർ​പ്പി​ക്കാ​ത്ത​തി​ന് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം പോ​ലീ​സി​ന് ഏ​ൽ​ക്കേ​ണ്ടി വ​ന്ന ു. ജാ​മ്യം ല​ഭി​ക്കു​ന്ന​തി​ന് ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യെ​ന്ന് തീ​ർ​ച്ച​യാ​യും സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും അ​വ​ർ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.