വെ​റ്റ​റി​ന​റി ഡോ​ക്ട​റ​ൻ​മാ​രു​ടെ സേ​വ​നം ല​ഭി​ക്കു​ന്നി​ല്ല​ന്ന് പ​രാ​തി
Saturday, April 4, 2020 11:31 PM IST
ശാ​സ്താം​കോ​ട്ട: മൈ​നാ​ഗ​പ്പ​ള്ളി അ​ട​ക്കം കു​ന്ന​ത്തൂ​ർ താ​ലൂ​ക്കി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​റ​ൻ​മാ​രു​ടെ സേ​വ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​ർ​ക്ക് പു​റ​ത്തി​റ​ങ്ങി സ​ഞ്ച​രി​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ലെ​ങ്കി​ലും ആ​രു​ടെ​യും സേ​വ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. ഓ​രോ ഒ​ഴി​വ് ക​ഴി​വ് പ​റ​ഞ്ഞ് ഡോ​ക്ട​ർ​മാ​ർ പി​ൻ​മാ​റു​ന്ന​താ​യാ​ണ് പ​രാ​തി.

മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രെ അ​ത്യാ​വ​ശ്യ​ത്തി​ന് വി​ളി​ക്കു​മ്പോ​ൾ ക​ന്നു​കാ​ലി​ക​ളെ​യും കൊ​ണ്ട് ആ​ശു​പ​ത്രി​യി​ൽ വ​രാ​നാ​ണ് പ​റ​യു​ന്ന​ത്. രോ​ഗ​ബാ​ധി​ത​രാ​യ ക​ന്നു​കാ​ലി​ക​ളെ​യും കൊ​ണ്ട് കി​ലോ​മീ​റ്റ​റു​ക​ളോ​ളം സ​ഞ്ച​രി​ച്ച് മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന​ത് പ്രാ​യോ​ഗി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണ്.

ഇ​ത് മൂ​ലം പ്ര​സ​വം, അ​കി​ട് രോ​ഗം, കു​ത്തി​വെ​യ്പ് തു​ട​ങ്ങി​യ​വ​ക്ക് ഡോ​ക്ട​റ​ൻ​മാ​രു​ടെ സേ​വ​നം ല​ഭി​ക്കാ​തെ ക​ന്നു​കാ​ലി​ക​ളെ വ​ള​ർ​ത്തു​ന്ന​വ​ർ വ​ല​യു​ക​യാ​ണ്: വി​വി​ധ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന ക​ന്നു​കാ​ലി ക​ർ​ഷ​ക​ർ​ക്ക് ഭാ​രി​ച്ച ന​ഷ്ട​മാ​ണ് ഇ​ത് ഉ​ണ്ടാ​ക്കു​ന്ന​ത്. അ​ടി​യ​ന്തി​ര​മാ​യി ഇ​തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.