വി​ല​ക്ക് ലം​ഘി​ച്ച് പ​ള്ള​ിയി​ല്‍ ഒ​ത്തു​കൂ​ടി; തെ​ങ്കാ​ശി​യി​ല്‍ മു​ന്നൂ​റി​ല​ധി​കം പേ​ര്‍​ക്കെ​തി​രെ കേ​സ്
Saturday, April 4, 2020 11:31 PM IST
ആ​ര്യ​ങ്കാ​വ് : തെ​ങ്കാ​ശി ജി​ല്ലയി​ല്‍ ലോ​ക്ക് ഡൗ​ൺ ലം​ഘി​ച്ച് പ​ള്ളി​യി​ല്‍ നി​സ്കാ​ര​ത്തി​നാ​യി ഒ​ത്തു​കൂ​ടി​യ മു​ന്നൂ​റി​ല​ധി​കം പേ​ര്‍​ക്കെ​തി​രെ ത​മി​ഴ​്നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു​.തെ​ങ്കാ​ശി ന​ടു​പെ​ട്ട​യ് മു​ഹ​യു​ദീ​ന്‍ ജു​മാ​മ​സ്ജി​ദി​ലാ​ണ് സം​ഭ​വം. പ​ള്ളി​യി​ല്‍ വി​ല​ക്ക് ലം​ഘി​ച്ചു ആ​ളു​ക​ള്‍ കൂ​ട്ട​മാ​യി എ​ത്തി​യ​ത​റി​ഞ്ഞ് സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സ് ഇ​വ​രോ​ട് പി​രി​ഞ്ഞു​പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും കൂ​ട്ടാ​ക്കി​യി​ല്ല. പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ ഇ​വി​ടെ​യു​ണ്ട​ായി​രു​ന്ന​വ​ര്‍ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ല്‍ തെ​ങ്കാ​ശി സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ അ​ടി​വേ​ല്‍, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ മാ​ധ​വ​ന്‍ എ​ന്നി​വ​ര​ട​ക്ക​മു​ള്ള പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പി​ന്നീ​ട് തെ​ങ്കാ​ശി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പോ​ലീ​സ് സം​ഘം എ​ത്തി​യാ​ണ് ജ​ന​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ട്ട​ത്.

പ​ള്ളി​യി​ല്‍ അ​ഞ്ഞൂ​റി​ല​ധി​കം പേ​ര്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യും ഇ​തി​ല്‍ ക​ണ്ടാ​ല്‍ തി​രി​ച്ച​റി​യാ​വു​ന്ന മു​ന്നോ​റോ​ളം പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത​യും തെ​ങ്കാ​ശി പോ​ലീ​സ് അ​റി​യി​ച്ചു.​ തെ​ങ്കാ​ശി ജി​ല്ല​യി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.