അ​ന്യ​സം​സ്ഥാ​ന​ക്കാ​രെ ഗാ​ന്ധി​ഭ​വ​ന്‍ ഏ​റ്റെ​ടു​ത്തു
Monday, March 23, 2020 10:21 PM IST
പ​ത്ത​നാ​പു​രം: പു​ന​ലൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ന്ന അ​ന്യ​സം​സ്ഥാ​ന​ക്കാ​രെ പു​ന​ലൂ​ര്‍ എ​സ് ഐ​യു​ടെ ശു​പാ​ര്‍​ശ പ്ര​കാ​രം ഗാ​ന്ധി​ഭ​വ​ന്‍ ഏ​റ്റെ​ടു​ത്തു. പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ള്‍ എ​ന്ന് സം​ശ​യി​ക്കു​ന്ന 45 വ​യ​സു​ള്ള സ്ത്രീ​യെ​യും, 30 വ​യ​സു​ള്ള പു​രു​ഷ​നെ​യു​മാ​ണ് ഏ​റ്റെ​ടു​ത്ത​ത്.
ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ഇ​രു​വ​രെ​യും പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കു ശേ​ഷം ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷാ​ഹി​ര്‍​ഷ​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം ആ​ശു​പ​ത്രി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ ജോ​ണ്‍ മാ​ത്യു, ഡ്രൈ​വ​ര്‍ സി ​എ​ച്ച് റ​ഷീ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഇ​വ​രെ ഗാ​ന്ധി​ഭ​വ​നി​ല്‍ എ​ത്തി​ച്ച​ത്.
ശു​ഭ​ദേ​വി, ദ​മാം എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​വ​ര്‍ ത​ങ്ങ​ളു​ടെ പേ​രു​ക​ള്‍ പ​റ​ഞ്ഞ​തെ​ന്ന് ഗാ​ന്ധി​ഭ​വ​ന്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഇ​വ​രെ​പ്പ​റ്റി എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ ഗാ​ന്ധി​ഭ​വ​നി​ല്‍ അ​റി​യി​ക്ക​ണം. ഫോ​ണ്‍: 9605052000.