ഉ​ദ​യാ​ദി​ത്യ​പു​രം ക്ഷേ​ത്ര​ത്തി​ല്‍ ശി​വ​രാ​ത്രി ഉ​ത്സ​വം ഇന്ന്
Thursday, February 20, 2020 11:41 PM IST
ച​വ​റ തെ​ക്കും​ഭാ​ഗം: ഉ​ദ​യാ​ദി​ത്യ​പു​രം ശി​വ​ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി ഉ​ത്സ​വം ഇന്ന് ന​ട​ക്കും.
ഉ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി​ട്ടു​ള​ള ഭ​ക്തി നി​ര്‍​ഭ​ര​മാ​യ ത​ങ്ക​യ​ങ്കി ഘോ​ഷ​യാ​ത്ര ഇ​ന്നലെ വൈ​കു​ന്ന​രേം 5.30- ന് ​വാ​ദ്യ മേ​ള​ങ്ങ​ള്‍, താ​ല​പ്പൊ​ലി എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ പ​ന​യ്ക്ക​റ്റോ​ടി​ല്‍ ദേ​വീ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും പു​റ​പ്പെ​ട്ടു.

തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്തെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ വ​ര​വേ​ല്‍​പ്പ് ന​ല്‍​കി ഉ​ദ​യാ​ദി​ത്യ​പു​രം ക്ഷേ​ത്ര​ത്തി​ലെ​ത്തി ത​ങ്ക​യ​ങ്കി ചാ​ര്‍​ത്തി ദീ​പ​രാ​ധ​ന. ഇന്ന് രാ​വി​ലെ എ​ട്ടി​ന് കാ​വ​ടി ഘോ​ഷ​യാ​ത്ര, 9.30-ന് ​ശി​ങ്കാ​രി​മേ​ളം, വൈ​കു​ന്നേ​രം നാ​ലി​ന് കെ​ട്ടു​കാ​ഴ്ച, രാ​ത്രി പ​ത്തി​ന് നാ​ട​കം.12.30-​ന് വി​ള​ക്കി​നെ​ഴു​ന്ന​ള​ളി​പ്പ്.1.30-​ന് നാ​ട​കം.