തെ​ന്ന​ല​യു​ടെ ന​വ​തി​യാ​ഘോ​ഷം: കു​ടും​ബ​സം​ഗ​മം നാ​ളെ
Wednesday, February 19, 2020 12:15 AM IST
കൊ​ല്ലം: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് തെ​ന്ന​ല ജി.​ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ ന​വ​തി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു. കു​ടും​ബ സ​ദ​സ്, സാം​സ്കാ​രി​ക സ​മ്മേ​ള​നം, മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ്, ധ​ന​സ​ഹാ​യ വി​ത​ര​ണം തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​വ​തി ആ​ഘോ​ഷ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്നു.
ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കു​ടും​ബ സം​ഗ​മം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ശൂ​ര​നാ​ട്ടെ തെ​ന്മ​ല ത​റ​വാ​ട്ടി​ൽ ന​ട​ക്കും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​മു​ഖ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.
മാ​ർ​ച്ച് എ​ട്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശൂ​ര​നാ​ട് ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ച​ല​ച്ചി​ത്ര​താ​രം മ​മ്മൂ​ട്ടി, രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ എ.​കെ.​ആ​ന്‍റ​ണി, ര​മേ​ശ് ചെ​ന്നി​ത്ത​ല, ഉ​മ്മ​ൻ‌​ചാ​ണ്ടി, കാ​നം രാ​ജേ​ന്ദ്ര​ൻ, പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, ഒ.​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ, എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി, സി.​പി.​ജോ​ൺ അ​ട​ക്കം നി​ര​വ​ധി പേ​ർ സം​ബ​ന്ധി​ക്കു​മെ​ന്ന് ആ​ഘോ​ഷ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി.​വേ​ണു​ഗോ​പാ​ല​ക്കു​റു​പ്പ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ എ​ച്ച്.​അ​ബ്ദു​ൾ ഖ​ലീ​ൽ, വേ​ണു വൈ​ശാ​ലി എ​ന്നി​വ​ർ അ​റി​യി​ച്ചു.