മാ​താ അ​മൃ​താ​ന​ന്ദ​മ​യി​ക്ക് മ​ഹാ​ദേ​വ പു​ര​സ്കാ​രം
Tuesday, February 18, 2020 11:35 PM IST
കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി പ​ട​നാ​യ​ർ‌ കു​ള​ങ്ങ​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി ആ​ഘോ​ഷ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ മ​ഹാ​ശി​വ​രാ​ത്രി മ​ഹാ​ദേ​വ പു​ര​സ്കാ​ര​ത്തി​ന് മാ​താ അ​മൃ​താ​ന​ന്ദ​മ​യി അ​ർ​ഹ​യാ​യി.
21ന് ​രാ​ത്രി ഏ​ഴി​ന് പ​ട​നാ​യ​ർ‌​കു​ള​ങ്ങ​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​ർ.​രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് ഉ​ത്സ​വ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ റെ​ജി പ്ര​ഭാ​ക​ര​ൻ, രാ​ജീ​വ് മാ​ന്പ​റ, രാ​ജു ആ​തി​ര എ​ന്നി​വ​ർ അ​റി​യി​ച്ചു. പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​ത്തി​ന് ശേ​ഷം സം​ഗീ​ത സ​ദ​സ്, ഗാ​ന​മേ​ള, ഡാ​ൻ​സ് എ​ന്നി​വ​യും ന​ട​ക്കും.