എ​ൻ എ​സ് എ​സ് വി​ദ്യാ​ർ​ഥി​ക​ൾ കൊ​യ്ത്തു​ത്സ​വം ന​ട​ത്തി
Saturday, January 25, 2020 11:44 PM IST
ച​വ​റ: ബിജെഎം ഗ​വ.​കോ​ളേ​ജി​ലെ എ​ൻ എ​സ് എ​സ് വി​ദ്യാ​ർ​ഥി​ക​ൾ കൊ​യ്ത്തു​ത്സ​വം ന​ട​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ച​വ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ തോ​ട്ടി​നു വ​ട​ക്ക് ന​ജീ​ബ് മ​ൻ​സി​ലി​ൽ താ​ജു​ദ്ദീ​ൻ കു​ഞ്ഞി​ന്‍റെ പാ​ട ശേ​ഖ​ര​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സം​ഘ​മാ​യി ഇ​റ​ങ്ങി കൊ​യ്തു ന​ല്കി​യ​ത്.

കേ​ര​ള​ത്തി​ന്‍റെ നാ​മാ​വ​ശേ​ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന നെ​ൽ​കൃ​ഷി സം​സ്കാ​ര​ത്തോ​ട് പ്ര​തി​ബ​ദ്ധ​ത പു​ല​ർ​ത്തു​ന്ന​തി​നും ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നും ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ൾ പു​തി​യ ത​ല​മു​റ​യ്ക്ക് പ്ര​ചോ​ദ​ന​മാ​കും എ​ന്ന് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​സു​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.

ക​ർ​ഷ​ക​സം​ഘ​ം പ്ര​സി​ഡ​ന്‍റ് വി​ക്ര​മ​ക്കു​റു​പ്പ്, വാ​ർ​ഡ് മെ​മ്പ​ർ ജ​യ​ശ്രീ, പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് രാ​മ​ച​ന്ദ്ര​ൻ പി​ള്ള, അ​സി​സി​റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ ബീ​ന വി ​കെ., വോ​ള​ന്‍റിയ​ർ സെ​ക്ര​ട്ട​റി ഹ​രി, അ​നു​ഷ, ഇ​സ്സു​ദ്ദീ​ൻ, രാ​ഹു​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.