കാ​ൻ​സ​ർ ചി​കി​ൽ​സാ രം​ഗ​ത്ത് സ​ര്‍​ക്കാ​ര്‍ ന​യം രൂ​പീ​ക​രി​ക്ക​ണം
Thursday, January 23, 2020 10:58 PM IST
പ​ത്ത​നാ​പു​രം: കാ​ൻ​സ​ർ ചി​കി​ൽ​സാ രം​ഗ​ത്ത് ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്രം മു​ന്നേ​റ്റം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും പൊ​തു ആ​രോ​ഗ്യ രം​ഗ​ത്ത് വ്യ​ക്ത​മാ​യ ന​യം രൂ​പീ​ക​രി​ക്കാ​ൻ ഗ​വ​ൺ​മെ​ന്‍റ് മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
നൂ​റു കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ഒ​രു ഓ​ങ്കോ​ള​ജി​സ്റ്റ് വേ​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ ഇ​ന്ത്യ​യി​ൽ ആ​യി​രം പേ​ർ​ക്ക് ഒ​രു ഓ​ങ്കോ​ള​ജി​സ്റ്റ് എ​ന്ന​താ​ണ് നി​ല​വി​ലെ സ്ഥി​തി. പ​ല​യി​ട​ങ്ങ​ളി​ലും സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി​സ്റ്റ് ചെ​യ്യേ​ണ്ട ശ​സ്ത്ര​ക്രി​യ ജ​ന​റ​ൽ സ​ർ​ജ​ൻ ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണ്. സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഇ​ത്ത​രം അ​വ​സ്ഥ​ക​ൾ​ക്ക് മാ​റ്റം വ​രു​ത്താ​ന്‍ ത​യാ​റാ​ക​ണം.
സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ചി​കി​ൽ​സാ സ​ഹാ​യം എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണം. ഒ​രു നി​ശ്ചി​ത തു​ക ന​ൽ​കു​ന്ന രീ​തി​യാ​ണ് നി​ല​വി​ല്‍ ഉ​ള്ള​ത്.​ഇ​ത് വ​ള​രെ കൃ​ത്യ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ടോ, സ​ജീ​വ കാ​ൻ​സ​റു​ള്ള ആ​ളാ​ണോ എ​ന്നി​ങ്ങ​നെ​യു​ള്ള തു​ട​ർ അ​ന്വേ​ഷ​ണ​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ന​ട​ത്ത​ണം. വ​രു​മാ​ന​മാ​ര്‍​ഗ​ങ്ങ​ളി​ല്ലാ​ത്ത കാ​ൻ​സ​ർ ബാ​ധി​ത​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ചു​മ​ത​ല പൂ​ര്‍​ണ​മാ​യും ഏ​റ്റെ​ടു​ക്കാ​നാ​യി​ല്ലെ​ങ്കി​ലും, മ​ക്ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​യു​ണ്ടെ​ങ്കി​ല്‍ അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ​ച്ചി​ല​വെ​ങ്കി​ലും വ​ഹി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഗ​വ​ൺ​മെ​ന്‍റ് ത​ല​ത്തി​ല്‍ ഒ​രു​ക്ക​ണം.
പ​ഠ​നം, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള്ള ചി​ല​വ് വ​ഹി​ക്കാ​ൻ ധാ​രാ​ളം സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും മ​റ്റും ഒ​റ്റ​പ്പെ​ട്ട സേ​വ​നം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും കേ​ര​ളം എ​ന്ന വ​ലി​യ കാ​ൻ​വാ​സി​ലേ​ക്ക് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ത്ത​ണ​മെ​ങ്കി​ൽ ഗ​വ​ൺ​മെ​ന്‍റ് മു​ൻ​കൈ​യെ​ടു​ക്ക​ണം. ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പു പോ​ലെ കാ​ൻ​സ​ർ സെ​ൻ​സ​സ് ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ സം​വി​ധാ​ന​മൊ​രു​ക്ക​ണം. സെ​ൻ​സ​സ് ന​ട​ത്തി​യാ​ൽ ഓ​രോ പ്ര​ദേ​ശ​ത്തും ഏ​തു​ത​രം കാ​ൻ​സ​റാ​ണ് കൂ​ടു​ത​ലു​ള്ള​തെ​ന്ന് മ​ന​സി​ലാ​ക്കു​ന്ന​തി​നും, അ​തി​ന​നു​സ​രി​ച്ച് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും ക​ഴി​യും.
കാ​ൻ​സ​ർ ചി​കി​ൽ​സാ വി​ദ​ഗ്ധ​രു​ടെ കാ​ൻ​സ​ർ ന​യ​ത്തെ പ​റ്റി​യു​ള്ള പ​ഠ​ന​ങ്ങ​ൾ ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റു​മെ​ന്ന് ജീ​വ​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു തു​ണ്ടി​ൽ അ​റി​യി​ച്ചു.