ഗാ​ര്‍​ഹി​ക പൈ​പ്പ് ക​ണ​ക്ഷ​നു​ക​ള്‍: ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കണമെന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍ കു​ട്ടി
Thursday, January 16, 2020 11:54 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ പ​ര​മാ​വ​ധി ഗാ​ര്‍​ഹി​ക പൈ​പ്പ് ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍ കു​ട്ടി നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ക​ള​ക്‌​ട്രേ​റ്റി​ല്‍ ജി​ല്ല​യി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​നം ന​ട​ത്തു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ജ​ല്‍​ജീ​വ​ന്‍ മി​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 12,500 പു​തി​യ ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​ക​ണം. നി​ല​വി​ല്‍ ന​ല്‍​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​ട്ട​ര്‍ ക​ണ​ക്ഷ​നു​ക​ള്‍​ക്ക് പു​റ​മേ​യാ​ണി​ത്. വ​ര​ള്‍​ച്ചാ​കാ​ല​ത്തെ ജ​ല​ദൗ​ര്‍​ല​ഭ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ മ​റി​ക​ട​ക്കു​ന്ന​തി​ന് കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വൃ​ത്തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണം. നി​ല​വി​ലു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ പ​രി​പാ​ലി​ക്കു​ന്ന​തി​നൊ​പ്പം പു​തി​യ​വ ക​ണ്ടെ​ത്ത​ണം.
വ​ര​ള്‍​ച്ച നേ​രി​ടു​ന്ന​തി​ന് എം​എ​ല്‍എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ വാ​ട്ട​ര്‍ അ​തോ​റി​റ്റി, ഭൂ​ഗ​ര്‍​ഭ​ജ​ല - ജ​ല​സേ​ച​ന - പൊ​തു​മ​രാ​മ​ത്ത് - വൈ​ദ്യു​തി തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ യോ​ഗം വി​ളി​ക്ക​ണം. റോ​ഡ് മു​റി​ക്ക​ല്‍ ആ​വ​ശ്യ​മാ​യ ഘ​ട്ട​ങ്ങ​ളി​ല്‍ എംഎ​ല്‍എ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​നു​മ​തി വേ​ഗ​ത്തി​ലാ​ക്ക​ണം. പൈ​പ്പ് പൊ​ട്ട​ലു​ക​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ ശാ​സ്ത്രീ​യ മാ​ര്‍​ഗ​ങ്ങ​ള്‍ അ​വ​ലം​ബി​ക്ക​ണം. ജ​ല​വി​ത​ര​ണ ശൃം​ഖ​ല​യി​ലെ മ​ര്‍​ദ്ദം ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്വീ​ക​രി​ക്ക​ണം.
2021 മാ​ര്‍​ച്ചോ​ടെ ഞാ​ങ്ക​ട​വ് കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യ​ണം. വി​ള​ക്കു​ടി-​മേ​ലി​ല-​വെ​ട്ടി​ക്ക​വ​ല പ​ദ്ധ​തി, മാ​ങ്കോ​ട് പ​ദ്ധ​തി എ​ന്നി​വ ജ​ല്‍​ജീ​വ​ന്‍ മി​ഷ​ന്‍റെ ഭാ​ഗ​മാ​ക്കും. തൊ​ടി​യൂ​ര്‍, ത​ഴ​വ, കു​ല​ശേ​ഖ​ര​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നാ​ല് കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്ക​ണം. ക​ല്ലു​വാ​തു​ക്ക​ല്‍ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം ആ​രം​ഭി​ക്കു​ന്ന​തി​നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്.
എംഎ​ല്‍എ​മാ​രാ​യ മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ന്‍, കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍, ജി. ​എ​സ്. ജ​യ​ലാ​ല്‍, എം. ​നൗ​ഷാ​ദ്, ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍, വി​വി​ധ എംഎ​ല്‍എ​മാ​രു​ടെ പ്ര​തി​നി​ധി​ക​ള്‍, എഡിഎം ​പി. ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, വാ​ട്ട​ര്‍ അ​തോ​റി​റ്റി ചീ​ഫ് എ​ൻജി​നീ​യ​ര്‍ ജി. ​ശ്രീ​കു​മാ​ര്‍, സൂ​പ്ര​ണ്ടിം​ഗ് എ​ൻജിനീ​യ​ര്‍ പ്ര​കാ​ശ് ഇ​ടി​ക്കു​ള, ജ​ല​സേ​ച​ന വ​കു​പ്പ് ചീ​ഫ് എ​ഞ്ചി​നീ​യ​ര്‍ ഷം​സു​ദീ​ന്‍, വാ​ട്ട​ര്‍ അ​തോ​റി​റ്റി എ​ക്‌​സി​ക്യു​ട്ടി​വ് എ​ൻജിനീ​യ​ര്‍​മാ​രാ​യ സി.​സ​ജീ​വ്, ശ്രീ​ല​ത, വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.