കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത് വി​വേ​ച​ന​ര​ഹി​ത വി​ക​സ​നം: മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍
Thursday, January 16, 2020 11:09 PM IST
അഞ്ചൽ: എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ഒ​ന്നാ​യി ക​ണ്ട് വി​വേ​ച​ന​ര​ഹി​ത വി​ക​സ​ന​മാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. ച​ട​യ​മം​ഗ​ലം-​പു​ന​ലൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പെ​രു​ങ്ങ​ള്ളൂ​ര്‍ പാ​ലം നാ​ടി​ന് സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 570 പാ​ല​ങ്ങ​ളാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. അ​വ​യി​ല്‍ ഏ​റെ​യും പൂ​ര്‍​ത്തി​യാ​യി. മ​റ്റൊ​രു സം​സ്ഥാ​ന​ത്തും ഈ ​തോ​തി​ല്‍ പാ​ല​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്നി​ല്ല.
കോ​ട​തി, ആ​ശു​പ​ത്രി, സ്‌​കൂ​ള്‍, ഓ​ഫീ​സു​ക​ള്‍ തു​ട​ങ്ങി​യ​വ​യ്ക്കാ​യി 4000 കെ​ട്ടി​ട​ങ്ങ​ള്‍ പ​ണി​യു​ന്നു. 5000 റോ​ഡു​ക​ളും ഇ​ക്കാ​ല​യ​ള​വി​ല്‍ നി​ര്‍​മി​ച്ചു. 98 ശ​ത​മാ​ന​വും കേ​ടു​പാ​ടി​ല്ലാ​ത്ത റോ​ഡു​ക​ളാ​ണു​ള്ള​ത്. അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി ശേ​ഷി​ക്കു​ന്ന​വ​യും ന​ന്നാ​ക്കു​ക​യാ​ണ്. റോ​ഡ് സേ​ഫ്റ്റി കോ​റി​ഡോ​ര്‍ നി​ര്‍​മി​ച്ചു സു​ഗ​മ ഗ​താ​ഗ​ത​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്കു​ക​യു​മാ​ണ്. പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള നി​ര്‍​മാ​ണ​മാ​ണ് പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് ന​ട​ത്തു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മി​ക​വു​റ്റ റോ​ഡു​ക​ളാ​ണ് നാ​ട്ടി​ലു​ട​നീ​ളം നി​ര്‍​മി​ക്കു​ന്ന​തെ​ന്ന് അ​ധ്യ​ക്ഷ​നാ​യ മ​ന്ത്രി കെ. രാ​ജു പ​റ​ഞ്ഞു. ഭാ​വി​യി​ല്‍ വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​യാ​ലും ത​ക​രാ​ത്ത വി​ധ​മു​ള്ള ഉ​യ​രം കൂ​ടി​യ റോ​ഡു​ക​ള്‍ ഉ​റ​പ്പാ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ബ്രി​ഡ്ജ​സ് ചീ​ഫ് എ​ൻജിനീയ​ര്‍ എ​സ്. മ​നോ​മോ​ഹ​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ഞ്ജു സു​രേ​ഷ്, ച​ട​യ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. അ​രു​ണാ​ദേ​വി, ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​സ്. ജ​യ​മോ​ഹ​ന്‍, ബി​ഷ​പ് ഡോ. ​ഗ​ബ്രി​യേ​ല്‍ മാ​ര്‍ ഗ്രി​ഗോ​റി​യ​സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഡ്വ. വി ​ര​വീ​ന്ദ്ര​നാ​ഥ്, ജി. ​ദി​നേ​ഷ് കു​മാ​ര്‍, ബ്ലോ​ക്ക്-​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ന്‍ എം​എ​ല്‍​എ, പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം സൂ​പ്ര​ണ്ടി​ംഗ് എ​ന്‍​ജി​നീ​യ​ര്‍ ജി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ എന്നിവർ പ്രസംഗിച്ചു.