ബീ​ച്ച് ഗെ​യിം​സ്; കൊ​ല്ലം ബീ​ച്ചി​ല്‍ മാ​സ് ക്ലീ​നിം​ഗ്
Sunday, December 15, 2019 11:56 PM IST
കൊ​ല്ലം: ബീ​ച്ച് ഗെ​യിം​സ്-2019 ന് ​അ​ര​ങ്ങൊ​രു​ങ്ങു​ന്നു. ആ​വേ​ശ​ക​ര​മാ​യ കാ​യി​ക മാ​മാ​ങ്ക​ത്തി​ന് മു​ന്നോ​ടി​യാ​യി ബീ​ച്ചും പ​രി​സ​ര​വും വൃ​ത്തി​യു​ടെ നി​റ​വി​ലേ​ക്കു മാ​റു​ന്നു. ശു​ചീ​ക​ര​ണ​ത്തി​നാ​യി വ​ന്‍​ജ​നാ​വ​ലി​യാ​ണ് രം​ഗ​ത്തി​റ​ങ്ങി​യ​ത്. മുൻ എംപി പി. ​രാ​ജേ​ന്ദ്ര​ന്‍ ബീ​ച്ച് മാ​സ് ക്ലീ​നിം​ഗ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ കള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് എ​ക്‌​സ്. ഏ​ണ​സ്റ്റ്, കോ​ര്‍​പ്പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ വി​നീ​ത വി​ന്‍​സെ​ന്‍റ്, എം. ​നൗ​ഷാ​ദ്, സ​ലിം, എ​ന്‍എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ന്‍​പി​ള്ള, സി​റ്റി പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ എ. ​പ്ര​തീ​പ്കു​മാ​ര്‍, ഡി.​റ്റി.​പി.​സി. സെ​ക്ര​ട്ട​റി എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി. ​സു​ധാ​ക​ര​ന്‍, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് ഓ​ഫീ​സ​ര്‍ സി.​വി. ബി​ജി​ലാ​ല്‍, സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി അ​മ​ല്‍​ജി​ത്, സേ​വ് കൊ​ല്ലം വാ​ളന്‍റി​യ​ര്‍​മാ​ര്‍, സീ​ഷോ​ര്‍ വ​ര്‍​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍, റ​വ​ന്യു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, വി​വി​ധ സ്‌​കൂ​ള്‍-​കോ​ളേ​ജു​ക​ളി​ല്‍ നി​ന്നെ​ത്തി​യ എ​ന്‍.​എ​സ്.​എ​സ്. വോ​ള​ന്‍റി​യ​ര്‍​മാ​ര്‍, സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കാ​ളി​ക​ളാ​യി.