അലിമുക്ക്-അച്ചൻകോവിൽ റോഡ്; കരാറുകാരൻ നിർമാണം ഉപേക്ഷിച്ചു
Sunday, December 15, 2019 11:12 PM IST
പ​ത്ത​നാ​പു​രം: അ​ലി​മു​ക്ക് അ​ച്ച​ന്‍​കോ​വി​ല്‍ പാ​ത​യി​ല്‍ റോ​ഡ് നി​ര്‍​മ്മാ​ണം പാ​തി​വ​ഴി​യി​ല്‍. ക​രാ​റു​കാ​ര​ന്‍ നി​ര്‍​മ്മാ​ണ​മു​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യാ​നു​ള്ള ശ്ര​മം പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ട​ഞ്ഞു. അ​ലി​മു​ക്ക് അ​ച്ച​ന്‍​കോ​വി​ല്‍ പാ​ത​യി​ല്‍ ഓ​ല​പ്പാ​റ മു​ത​ല്‍ അ​ച്ച​ന്‍​കോ​വി​ല്‍ വ​രെ​യു​ള്ള പ​തി​നേ​ഴ് കി​ലോ​മീ​റ്റ​ര്‍ പാ​ത​യു​ടെ നി​ര്‍​മ്മാ​ണ​മാ​ണ് പാ​തി​വ​ഴി​യി​ല്‍ നി​ര്‍​ത്തി​വ​ച്ച​ത്.​തീ​ര്‍​ഥാ​ട​ന​കാ​ല​മാ​യ​തോ​ടെ അ​ന്യ​സം​സ്ഥാ​ന തീ​ര്‍​ഥാ​ട​ക​ര​ട​ക്ക​മു​ള്ള​വ​ര്‍ ആ​ശ്ര​യി​ക്കു​ന്ന പാ​ത​യാ​ണി​ത്.
ശ​ബ​രി​മ​ല​യോ​ളം പ്രാ​ധാ​ന്യ​മു​ള്ള അ​ച്ച​ന്‍​കോ​വി​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ ഇ​ന്ന് മു​ത​ല്‍ മ​ണ്ഡ​ല ഉ​ത്സ​വം ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ക​രാ​റു​കാ​ര​ന്‍ നി​ര്‍​മ്മാ​ണം പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ച​ത്. പ​തി​മൂ​ന്ന് കോ​ടി​രൂ​പ​യാ​ണ് നി​ര്‍​മ്മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. മെ​റ്റ​ല്‍ നി​ര​ത്തി​യ​തി​നാ​ല്‍ പാ​ത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​ണ്.

നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ബ​സ് സ​ര്‍​വീ​സും നി​ല​ച്ച സ്ഥി​തി​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​ര്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​തും പ​തി​വാ​ണ്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര്‍​മ്മാ​ണ​മു​പേ​ക്ഷി​ച്ച് യ​ന്ത്ര​സാ​മ​ഗ്രി​ക​ളു​മാ​യി ക​ട​ക്കാ​നു​ള്ള ശ്ര​മം പി​റ​വ​ന്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഷീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ ത​ട​യു​ക​യാ​യി​രു​ന്നു.