പൗ​ര​ത്വ ബി​ല്‍ ആ​ര്‍വൈഎ​ഫ് പ്ര​തി​ഷേ​ധി​ച്ചു
Saturday, December 14, 2019 11:38 PM IST
ച​വ​റ: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​യ പൗ​ര​ത്വ ബി​ല്‍ ന​ട​പ്പാ​ക്കി​യ​തി​നെ​തി​രെ ആ​ര്‍​വൈഎ​ഫ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ​ച​വ​റ മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും തു​ട​ര്‍​ന്ന് ന​ട​ന്ന യോ​ഗ​വും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ലാ​ലു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ല്ലേ​ഴ്ത്ത മു​ക്കി​ല്‍ നി​ന്ന് ചൂ​ട്ടും ക​ത്തി​ച്ച് ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ക്കാ​ര്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ കോ​ല​വും ക​ത്തി​ച്ചു. ആ​ര്‍​വൈഎ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കാ​ട്ടൂ​ര്‍ കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വി​ഷ്ണു മോ​ഹ​ന്‍, ജ​സ്റ്റി​ന്‍ ജോ​ണ്‍, താ​ജ് പോ​രൂ​ക്ക​ര, ആ​ര്‍.​വൈ​ശാ​ഖ്, ഹാ​ഷിം, സ​ന്തോ​ഷ് ഇ​ട​പ്പ​ള​ളി​ക്കോ​ട്ട, മ​നോ​ജ് പ​ന്ത​വി​ള എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.​നി​ഥി​ന്‍, അ​പ്പൂ​സ്, അ​ശ്വി​ന്‍ ക​രി​ലേ​ഴ്ത്ത്, പ്ര​ജി​ത്ത് പി​ള​ള, ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

ജില്ലാ പഞ്ചായത്ത് യോഗം 17ന്

കൊല്ലം: ജില്ലാ പഞ്ചായത്തിന്‍റെ സാധാരണ യോഗം 17ന് രാവി ലെ 10.30 മുതല്‍ പഞ്ചായത്ത് കമ്മിറ്റി ഹാളില്‍ നടക്കും.