ര​ക്ഷാ​ക​ർ​തൃ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Wednesday, December 11, 2019 11:51 PM IST
കൊ​ല്ലം: സെ​ന്‍റ് ആ​ന്‍റ​ണി​സ് തി​ല്ലേ​രി എ​ൽ പി ​സ്കൂ​ൾ ര​ക്ഷാ​ക​ർ​തൃ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ.​സു​നി​ൽ സേ​സ​ടി​മ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​ധാ​നാ​ധ്യാ​പി​ക ജാ​നെ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​ആ​ർ.​ജി.​ക​ൺ​വീ​ന​ർ സി​ന്ധ്യ റൊ​സാ​രി​യോ, റീ​ന ജോ​ർ​ജ്, ബെ​റ്റ് സി​മോ​ൾ, സു​നി​താ ഷി​ബു, രാ​ജ് ലാ​ൽ തോ​ട്ടു​വാ​ൽ, ജ്യോ​തി​ഷ് ക​ണ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫാത്തിമ കോളജിൽ സാ​ഹി​ത്യോ​ത്സ​വം

കൊല്ലം: ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ളേ​ജ് മ​ല
യാ​ള വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇന്നും നാളെയും ര​ണ്ടാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സാ​ഹി​ത്യോ​ത്സ​വം - 20l9 ന​ട​ത്ത​ും.
ഇന്ന് രാ​വി​ലെ 10 ന് ഡോ.​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ.​വി​ൻ​സ​ന്‍റ് ബി. ​നെ​റ്റോ അധ്യക്ഷത വ​ഹി​ക്കു​ം. മാ​നേ​ജ​ർ ഡോ.​ഫാ.​റോ​ൾ​ഡ​ൻ ജേ​ക്ക​ബ് പ്ര​ഭാ​ഷ​ണം ന​ട​ത്തു​ം. ​പ​രി​പാ​ടി​യി​ൽ നാ​ട​ൻ ക​ല​ക​ളു​ടേ​യും ഇ​ത​ര​ക​ല​ക​ളു​ടേ​യും അ​വ​ത​ര​ണ​വും സെ​മി​നാ​റും സാ​ഹി​ത്യ ക്വി​സും ന​ട​ത്ത​പ്പെ​ടു​ന്നു. മ​ൺ​പാ​ട്ട്, മു​ടി​യേ​റ്റ് ,ചാ​ക്യാ​ർ​കൂ​ത്ത് തു​ട​ങ്ങി​യ​വയും ന​ട​ത്ത​ും.

വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെടുത്തു

കൊ​ട്ടാ​ര​ക്ക​ര : അ​പ​ക​ട​ക​ര​മാം വി​ധം ആ​ളെ കു​ത്തി നി​റ​ച്ച് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് പോ​യ ജീ​പ്പ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു ജീ​പ്പ് ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​യ​ത്. ജീ​പ്പി​ന് മു​ക​ളി​ലും വ​ശ​ങ്ങ​ളി​ലും ആ​ളു​ക​ൾ തൂ​ങ്ങി കി​ട​ന്ന് പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ള​ട​ങ്ങു​ന്ന വീ​ഡി​യോ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ​യാ​ണ് ന​ട​പ​ടി. ശ​ബ​രി​മ​ല​യി​ൽ പോ​യി തി​രി​കെ വ​ന്ന വാ​ഹ​നം കൊ​ട്ടാ​ര​ക്ക​ര​യി​ൽ വ​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ട്രാ​ഫി​ക് എ​സ് ഐ സു​ധീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.