ഊ​ർ​ജ​വും പ​രി​സ്ഥി​ത​യും: സെ​മി​നാ​ർ ഇ​ന്നു​മു​ത​ൽ
Wednesday, December 11, 2019 11:23 PM IST
കൊ​ല്ലം: ടി​കെ​എം ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജി​ൽ കെ​മി​സ്ട്രി, ഫി​സി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ് വി​ഭാ​ഗ​ങ്ങ​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഊ​ർ​ജ​വും പ​രി​സ്ഥി​തി​യും എ​ന്ന വി​ഷ​യ​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ർ ഇ​ന്നു​മു​ത​ൽ 14വ​രെ ന​ട​ക്കും.
ജ​പ്പാ​ൻ, അ​യ​ർ​ല​ന്‍റ്, മ​ലേ​ഷ്യ, യു​എ​ഇ, ഫി​ൻ​ലാ​ന്‍റ് തു​ട​ങ്ങി​യ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ശാ​സ്ത്ര​ജ്ഞ​രും ഗ​വേ​ഷ​ക​രും അ​ട​ക്കം 300 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. നാ​ല് വേ​ദി​ക​ളി​ലാ​യി ഇ​രു​നൂ​റി​ലേ​റെ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.
ഏ​റ്റ​വും മി​ക​ച്ച ഗ​വേ​ഷ​ണ ഗ്ര​ന്ഥ​ങ്ങ​ൾ​ക്ക് റോ​യ​ൽ സൊ​സൈ​റ്റി ഒ​ഫ് കെ​മി​സ്ട്രി​യു​ടെ പ്ര​ശ​സ്തി​പ​ത്ര​വും കാ​ഷ് അ​വാ​ർ​ഡും അ​ട​ങ്ങു​ന്ന ബെ​സ്റ്റ് പേ​പ്പ​ർ അ​വാ​ർ​ഡ് ന​ൽ​കും. ഇ​ന്ന് രാ​വി​ലെ 9.30ന് ​കോ​ള​ജ് അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ടി​കെ​എം കോ​ള​ജ് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഡോ.​ഷ​ഹാ​ൽ ഹ​സ​ൻ മു​സ​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ഫ.​സു​രേ​ഷ് സി.​പി​ള്ള വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. പ്ര​ഫ.​ടാ​കി​യോ യ​മാ​ഗു​ചി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
എം.​നൗ​ഷാ​ദ് എം​എ​ൽ​എ, പ്ര​ഫ.​മു​ഹ​മ്മ​ദ് ഹ​സ്ബി അ​ബു റ​ഹിം, പ്ര​ഫ.​ത​ക​ന​രി ത​മാ​ക്കി, പ്ര​ഫ.​രാ​ജ​ൻ ജോ​സ്, പ്ര​ഫ.​ജി.​എം.​അ​നി​ൽ​കു​മാ​ർ, പ്ര​ഫ.​പൗ​ല എം.​വി​ല​രി​നോ, ജ​മാ​ലു​ദീ​ൻ മു​സ​ലി​യാ​ർ, ജ​ലാ​ലു​ദീ​ൻ മു​സ​ലി​യാ​ർ, ഡോ.​എം.​ഹാ​റൂ​ൺ, ഡോ.​പി.​ജി.​സ്മി​ത, ഡോ.​അ​ന​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.