ബി​ഷ​പ് ജെ​റോം അ​ഭ​യ​കേ​ന്ദ്ര​ം വാ​ർ​ഷി​ക​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും
Wednesday, December 11, 2019 12:05 AM IST
തേ​വ​ല​ക്ക​ര: കോ​യി​വി​ള ബി​ഷ​പ് ജെ​റോം അ​ഭ​യ​കേ​ന്ദ്ര​ത്തി​ന്‍റെ 20-ാം വാ​ർ​ഷി​ക​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും 14 ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ 7.30 ന് ​പ​താ​ക ഉ​യ​ർ​ത്ത​ലോ​ടെ പ​രി​പാ​ടി​യ്ക്ക് തു​ട​ക്കം കു​റി​ക്കും.

രാവിലെ എട്ടിന് ​സ​ർ​വ​മ​ത പ്രാ​ർ​ഥ​ന, 9.30ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ദി​വ്യ​ബ​ലി​യും 10.30 മു​ത​ൽ ഹൈ​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി കൗ​ൺ​സി​ലിം​ഗ് ഉ​ച്ച​യ്ക്ക് ഒന്നിന് ​സ്നേ​ഹ​വി​രു​ന്ന്, ഉച്ചകഴിഞ്ഞ് ര​ണ്ട് മു​ത​ൽ നാ​ട​ൻ വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ, മൂന്നിന് ​ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​ദസ് എ​ൻ.വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സി​നി ആ​ർ​ട്ടി​സ്റ്റ് ശ്രീ​ല​ത ന​മ്പൂ​തി​രി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കും. വി​ദ്യാ​ന​ന്ദ സ്വാ​മി​ക​ൾ ,മു​ഹ​മ്മ​ദ് ഹാ​സിം അ​സ്ഹ​രി ,വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ളി എ​ബ്ര​ഹാം, അ​രു​ൺ ജെ.​ആ​റാ​ട​ൻ എ​ന്നി​വ​ർ മ​ത​സൗ​ഹാ​ർ​ദ്ദ അ​നു​ഗ്ര​ഹപ്ര​ഭാ​ഷ​ണം ന​ട​ത്തും.

ച​ട​ങ്ങി​ൽ പ്ല​സ്ടു, എ​സ്എ​സ്എ​ൽസി ​വി​ജ​യി​ക​ളെ​യും മു​തി​ർ​ന്ന പൗ​ര​ന്മാ​രെ ആ​ദ​രി​ക്കു​ക​യും നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കു​ള്ള ധാ​ന്യ കി​റ്റ്, വ​സ്ത്ര വി​ത​ര​ണ​വും ന​ട​ക്കു​മെ​ന്ന് അ​ഭ​യ​കേ​ന്ദ്രം മാ​നേ​ജിം​ഗ് ട്ര​സ്റ്റി കു​ഞ്ഞ​ച്ച​ൻ എ​സ് ആ​റാ​ട​ൻ, പി​ആ​ർ​ഒ എം​എ അ​ബ്ദു​ൾ ഷു​ക്കൂ​ർ, നെ​റ്റി​യാ​ട് റാ​ഫി എ​ന്നി​വ​ർ പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​ത്രി ഏഴുമു​ത​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ, ക​രോ​ക്കെ ഗാ​ന​മേ​ള ,നാ​ട​ൻ പാ​ട്ട് എ​ന്നി​വ​യും ന​ട​ക്കും.