ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ​യ്ക്ക് പ്ര​തി​ക​ര​ണശേ​ഷി ഇ​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ക​രു​ത​രു​ത്: കാ​തോ​ലി​ക്കാ ബാ​വ
Sunday, December 8, 2019 11:52 PM IST
കൊ​ട്ടാ​ര​ക്ക​ര: സ​ഭാ​ത​ര്‍​ക്ക വി​ഷ​യ​ത്തി​ല്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ മൗ​ന​ത്തെ സ​ര്‍​ക്കാ​ര്‍ പ്ര​തി​ക​ര​ണ ശേ​ഷി ഇ​ല്ലാ​ത്ത​താ​യി കാ​ണ​രു​തെ​ന്ന് ബെ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ പൗ​ലോ​സ് ദ്വി​ദീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ അ​ഭി​പ്രാ​യ​പ്പെ​ട്ടു. തെ​ക്ക​ന്‍ ഭ​ദ്രാ​സ​ന​ങ്ങ​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ട്ട​ച്ചി​റ​യി​ല്‍ പ​ള്ളി​യി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി പാ​ത്രി​യാ​ര്‍​ക്കി​സ് വി​ഭാ​ഗം മൃ​ത​ദേ​ഹ​മ​ട​ക്കി​യ​പ്പോ​ള്‍ നി​സം​ഗ​ത പാ​ലി​ച്ച ഭ​ര​ണ​സം​വി​ധാ​ന​ത്തേ​യും തി​രു​മേ​നി രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു. ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ സ്വ​ത്വ​ത്തി​ലേ​ക്കും അ​വ​കാ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് സെ​മി​ത്തേ​രി കൈ​യേ​റ്റ​മെ​ന്ന് പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വാ വ്യ​ക്ത​മാ​ക്കി. മ​ല​ങ്ക​ര സ​ഭ​യു​ടെ ണി​തെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.
കോ​ട്ട​പ്പു​റം സെ​മി​നാ​രി​യി​ല്‍ നി​ന്നാ​രം​ഭി​ച്ച പ്ര​തി​ഷേ​ധ റാ​ലി​യി​ല്‍ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് എം​ജി​എം സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ന് സ​ക്ക​റി​യാ മാ​ര്‍ അ​ന്തോ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​ഷേ​ധ പ്ര​മേ​യം ചെ​ങ്ങ​ന്നൂ​ര്‍ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യു എ​ബ്ര​ഹാം അ​വ​ത​രി​പ്പി​ച്ചു. ഡോ.​തോ​മ​സ് മാ​ര്‍ അ​ത്താ​നാ​സി​യോ​സ് മെ​ത്ര​പ്പോ​ലീ​ത്ത, ഡോ.​മാ​ത്യൂ​സ് മാ​ര്‍ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത എ​ന്നി​വ​ര്‍ കോ​ട​തി വി​ധി​യി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കി.
പ്ര​തി​ഷേ​ധ മ​ഹാ​സം​ഗ​മ​ത്തി​ല്‍ ഡോ.​തോ​മ​സ് മാ​ര്‍ അ​ത്താ​നാ​സി​യോ​സ് മെ​ത്ര​പ്പോ​ലീ​ത്ത, കു​ര്യാ​ക്കോ​സ് മാ​ര്‍ ക്ലീ​മീ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത, ഡോ.​മാ​ത്യൂ​സ് മാ​ര്‍ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത, സ​ഖ​റി​യാ​സ് മാ​ര്‍ അ​പ്രേം മെ​ത്രാ​പ്പൊ​ലീ​ത്ത, ഡോ. ​യാ​ക്കോ​ബ് മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത, ഗ​ബ്രി​യേ​ല്‍ മാ​ര്‍ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത, ഡോ ​യു​ഹാ​നോ​ന്‍ മാ​ര്‍ ദീ​യ​സ്‌​ക്കോ​റോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത, ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ തേ​വോ​ദോ​റോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത, അ​ല​ക്‌​സി​യോ​സ് മാ​ര്‍ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത, ഡോ.​മാ​ത്യൂ​സ് മാ​ര്‍ തീ​മോ​ത്തി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത, ഏ​ബ്ര​ഹാം മാ​ര്‍ എ​പ്പി​ഫാ​നി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത, ഡോ.​ജോ​ഷ്വാ മാ​ര്‍ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പൊ​ലീ​ത, അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ന്‍, വൈ​ദി​ക ട്രെ​സ്റ്റി ഫാ. ​എം.​ഒ. ജോ​ണ്‍, റ​വ. ഫാ. ​സോ​ളു കോ​ശി, റ​വ. ഫാ. ​സി. ഡി ​രാ​ജ​ന്‍ ന​ല്ലി​ല, റ​വ. ഫാ. ​എ​ബി ഫി​ലി​പ്പ്, ഫാ ​പി.​ജി ജോ​സ​ഫ്, ഫാ, ​രാ​ജ​ന്‍ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.