സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Sunday, December 8, 2019 11:21 PM IST
ച​വ​റ: ച​വ​റ ല​യ​ൺ​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​നെ​ൽ​വേ​ലി അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തടെ സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​മ്പു സം​ഘ​ടി​പ്പി​ച്ചു. ശ​ങ്ക​ര​മം​ഗ​ലം സ​ർ​ക്കാ​ർ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലാ​ണ് ക്യാ​മ്പ് ന​ട​ന്ന​ത്. തി​മി​രം, പ്ര​മേ​ഹം, ഗ്ലൂ​ക്കോ​മ, ഹ്ര​സ്വ​ദൃ​ഷ്ടി- ദീ​ർ​ഘ​ദൃ​ഷ്ടി ,കൃ​ഷ്ണ​മ​ണി​യി​ൽ വ്ര​ണം തു​ട​ങ്ങി മ​റ്റ് നേ​ത്ര​രോ​ഗ​ങ്ങ​ളും സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​വി.​സു​ജി​ത്ത് ,ബി.​സി.​അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ ,റി​യാ​സ് ചെ​ങ്ങ​ഴ​ത്ത്, ബ്രി​ജേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നി​ര​വ​ധി പേ​ർ സൗ​ജ​ന്യ പ​രി​ശോ​ധ​ന പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.​തി​മി​ര ശ​സ്ത്ര​ക്രി​യ ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​മാ​യി വ​ന്ന 15 രോ​ഗി​ക​ളെ വി​ദ​ഗ്ദ്ധ ചി​കി​ത്സ​യ്ക്കാ​യി കൊ​ണ്ടു​പോ​യി. ക്യാ​മ്പി​ൽ ക​ണ്ണ​ട വി​ത​ര​ണ​വും ന​ട​ന്നു.